ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.
ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.
പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.
പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.
കൃത്യമായ ഇടവേളകളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്തമാക്കുകയും വേണം. ഗർഭിണി കളും 10 വയസ്സിന് താഴെയുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.
Image Credit : humayunna peer zaada