വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

May 28th, 2017

niqab-burqa-purdah-epathram
ലണ്ടന്‍ : ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡി പ്പെന്‍ ഡന്‍സ് പാര്‍ട്ടി. പൊതു തെര ഞ്ഞെടു പ്പിന്റെ ഭാഗ മായി പാര്‍ട്ടി തയ്യാറാ ക്കിയ പ്രകടന പത്രിക യിലാണ് ഇത്തരം ഒരു വാഗ്ദാനം നല്‍കി യിരി ക്കുന്നത്. സൂര്യ പ്രകാശ ത്തില്‍ നിന്നുള്ള ‘വിറ്റാമിന്‍ ഡി’ ലഭിക്കു ന്നതിന് ബുര്‍ഖ തടസ്സം സൃഷ്ടി ക്കുന്നു എന്നുള്ള കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് ബുര്‍ഖ നിരോധി ക്കുന്ന തിനെ പാര്‍ട്ടി ന്യായീ കരിക്കു ന്നത്.

burqa-ban-france-epathram

ആളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന ഇത്തരം വസ്ത്ര ങ്ങള്‍ ആളു കള്‍ തമ്മിലുള്ള വിനിമയ ത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നും ഇത്തരം വസ്ത്രങ്ങള്‍ ആളു കളുടെ തൊഴില്‍ അവസര ങ്ങള്‍ നിഷേധി ക്കുന്നു എന്നും ഉടന്‍ നടക്കാനിരിക്കുന്ന പൊതു തെര ഞ്ഞെടു പ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ബുര്‍ഖ നിരോധനം പ്രാബല്യ ത്തില്‍ കൊണ്ടു വരും എന്നും യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ഇലക്ഷന്‍ മാനി ഫെസ്റ്റോ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

രുചി വൈവിധ്യങ്ങളോടെ പുട്ടു മേള ശ്രദ്ധേയ മായി

May 27th, 2017

coocking-competition-ePathram
അബുദാബി : വൈവിധ്യമാർന്ന അൻപതോളം തരം പൂട്ടുകൾ ഒരുക്കി അബുദാബി മദീനാ സായിദ് ഷോപ്പിംഗ് സെന്ററിൽ പുട്ടു മേള അര ങ്ങേറി.

നാടൻ പുട്ടിൽ ചേർക്കുന്ന നാളികേര ത്തിന് പകരം വേവിച്ച മസാലയും കോഴിയും ചെമ്മീനും ഇറച്ചിയും വിവിധ തരം പച്ച ക്കറി കളും അടക്കം നിരവധി വിഭവ ങ്ങൾ ചേർത്തിട്ടാണ് വൈവിധ്യ മാർന്ന അൻപതോളം പുട്ടു കൾ ഈ മേള യിൽ ഒരുക്കി യത്.

ബിരിയാണി പ്പുട്ട്, ചിക്കൻ കറി പ്പുട്ട്, ചെമ്മീൻ കറി പ്പുട്ട്, എന്നിങ്ങനെ നാവിൽ രുചിയൂറും വിധമുള്ള പുട്ടുകളും ബനാനപ്പുട്ട്, മാർബിൾപ്പുട്ട്, തുടങ്ങിയ ആകർഷക ങ്ങളായ പേരു കളിലുള്ള പുട്ടു കളും ഇവിടെ സന്ദർശക ർക്കായി ഒരുക്കി യിരുന്നു.

പുട്ടിനോടൊപ്പം കഴിക്കു വാനായി നാടൻ പയറു കറിയും മീൻ മസാല, ബീഫ് പെരളൻ മലബാർ ചിക്കൻ കറി എന്നിവയും തയ്യാ റാക്കി യിരുന്നു. റമദാൻ വ്രതാരംഭത്തോട് അനു ബന്ധിച്ചു നടത്തിയ പുട്ടു മേള യിലേക്ക് വിവിധ രാജ്യ ക്കാരായ നിരവധി പേർ എത്തിച്ചേർന്നു.

- pma

വായിക്കുക: , ,

Comments Off on രുചി വൈവിധ്യങ്ങളോടെ പുട്ടു മേള ശ്രദ്ധേയ മായി

വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

May 21st, 2017

wedding_hands-epathram
കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.

ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.

പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.

വിശദ  വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക

- pma

വായിക്കുക: , , , ,

Comments Off on വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍

May 15th, 2017

pravasi-india-uae-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സാമൂഹിക കൂട്ടായ്മ യായ പ്രവാസി ഇന്ത്യ യുടെ വനിതാ വിഭാഗ മായ പ്രവാസിശ്രീ യുടെ അബു ദാബി പ്രഖ്യാപന സമ്മേള നം 2017 മെയ് 19 വെള്ളി യാഴ്ച രാത്രി 7.30 ന് അബു ദാബി മദിനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ വനാസ പാർട്ടി ഹാളിൽ(ലുലു ഫുഡ് കോർട്ട്) പ്രത്യേകം സജ്ജ മാക്കിയ വേദി യിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.

അബുദാബി യിലെ സാമൂഹിക – സാംസ്കാരിക – വൈദ്യ ശാസ്ത്ര രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന Dr. പാത്തു ക്കുട്ടി (ബുർജീൽ ഹോസ്പിറ്റൽ, അബു ദാബി), Dr. ശ്രീതി നായർ (അബു ദാബി യൂണി വേഴ്സിറ്റി കോളേജ്), അന്നമ്മ ചാക്കോ (അൽ റഹ്‌ബ ഹോസ്പിറ്റൽ, അബു ദാബി) ഷെജി സലീം (അബു ദാബി ഇന്ത്യൻ സ്കൂൾ, അൽ വത്ബ) എന്നിവരെ ചടങ്ങിൽ ആദ രിക്കും.

സമ്മേളനത്തോട് അനുബന്ധിച്ചു വനിത കൾക്കായി പാചക മത്സര വും ഹെന്ന ഡിസൈൻ മത്സരവും നടത്തും എന്നും സംഘാ ടക സമിതി അംഗ ങ്ങളായ സുമയ്യ ടീച്ചർ, ഷെഹ്നാസ്, പ്യാരി ഹമീദ്, മിനി ഫാറൂഖ്, നഈമ റഊഫ്, സറീന ഫൈസൽ എന്നി വർ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവര ങ്ങൾക്ക് 050 – 26 36 386 / 055 – 65 51 060 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍

ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

May 4th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടി പ്പിക്കുന്ന കുടുംബ സായാഹ്നം മെയ് അഞ്ച് വെള്ളി യാഴ്ച വൈകുന്നേരം ഏഴര മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ എന്ന വിഷയം എസ്. വി. മുഹമ്മദലി അവതരിപ്പിക്കും.

വനിതകള്‍ക്കായി പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 642 44 88

- pma

വായിക്കുക: , , , , , ,

Comments Off on ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

Page 50 of 55« First...102030...4849505152...Last »

« Previous Page« Previous « സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കം
Next »Next Page » യു. എ. ഇ. എല്ലാവരുടെയും നാട്​ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha