കെ. എസ്. സി. നാടക രചനാ മത്സരം 2019

November 17th, 2019

ink-pen-literary-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന പത്താമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. യിലെ മലയാളി എഴുത്തു കാര്‍ക്കായി ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു.

30 മിനിറ്റ് അവതരണ ദൈര്‍ഘ്യമുള്ള രചനകളാണ് പരിഗണി ക്കുക. സൃഷ്ടികള്‍ വിവര്‍ ത്തന ങ്ങളോ മറ്റ് നാടക ങ്ങളുടെ വകഭേദങ്ങളോ ആകരുത്.

ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകള്‍ പരിഗണിക്കുന്നതല്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ പരാമര്‍ശിക്കാത്തതും യു. എ. ഇ. നിയമ ത്തിന് അനുസൃത മായുള്ളതും ആയിരിക്കണം.

രചയിതാവിന്റെ പേര്, വ്യക്തി ഗത വിവര ങ്ങള്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, വിസ, എമി റേറ്റ്‌സ് ഐ. ഡി. എന്നിവ യുടെ പതിപ്പ് തുടങ്ങിയവ മറ്റൊരു പേജില്‍ പ്രത്യേകം ചേർത്ത് അയക്കണം.

കലാ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്റര്‍, പി. ബി. നമ്പര്‍ 3584, അബു ദാബി, യു. എ. ഇ. എന്ന മേല്‍ വിലാസത്തിലോ info @ kscabudhabi. com എന്ന ഇ – മെയില്‍ വിലാസ ത്തിലോ 2019 ഡിസംബര്‍ 18 ന് മുന്‍പായി സമര്‍പ്പിക്കണം. കെ. എസ്. സി. ഓഫീസില്‍ നേരിട്ടും എത്തിക്കാവുന്നതാണ്

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. നാടക രചനാ മത്സരം 2019

ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

November 10th, 2019

pavan-kapoor-indian-ambassador-to-uae-ePathram

അബുദാബി : ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ അംബാസ്സഡര്‍ പവൻ കപൂർ അധികാര പത്രം സമർപ്പിച്ചു. യു. എ. ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷിഹാബ് അൽ ഫഹീമിനെ സന്ദര്‍ശിച്ചാണ് അധികാര പത്രം സമര്‍പ്പിച്ചത്.

indian-ambassedor-pavan-kapoor-submit-official-document-to-ministry-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച യാണ് ചുമതലയേറ്റത്.

ദീർഘദർശിയായ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാ ന്റെ ഭരണ ത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല ഏൽക്കാൻ കഴിഞ്ഞത് സന്തോഷം നല്‍കുന്നു എന്നും അധി കാര പത്രം സമർപ്പിച്ചു  കൊണ്ട് പവന്‍ കപൂര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്ത മായി നിലനിർത്തു വാനായി മികച്ച സേവനം നല്‍കു വാന്‍ കഴിയട്ടെ എന്ന് ഷിഹാബ് അല്‍ ഫഹീം സ്ഥാന പതിയെ ആശംസിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ

November 7th, 2019

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നാലാം തവണയും യു. എ. ഇ. യുടെ പ്രസി ഡണ്ട് പദവി യിലേക്ക്. യു. എ. ഇ. സുപ്രീം കൗൺസില്‍ ശൈഖ് ഖലീഫ യുടെ മേൽ പൂർണ്ണ വിശ്വാസം രേഖ പ്പെടു ത്തുകയും അദ്ദേഹത്തെ തന്നെ വീണ്ടും രാജ്യ ത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

ശൈഖ് ഖലീഫയുടെ പിതാവും യു. എ. ഇ. യുടെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാവു മായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ നിര്യാണ ത്തെ ത്തുടർന്ന്, അബു ദാബി കിരീട അവകാശി ആയിരിക്കെ 2004 നവം ബർ മൂന്നിന് സ്ഥാനാരോഹണം ചെയ്യുക യായിരുന്നു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ

ആറു മരുന്നു കൾ പിൻവലിച്ചു

November 7th, 2019

prohibited-medicine-ePathram

അബുദാബി : ഗുണ നിലവാരം ഇല്ലാത്ത ആറു മരുന്നു കൾ അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ ട്ടുമെന്റ് പിൻ വലിച്ചു. അലർജി, ശ്വാസകോശ രോഗം, കൊള സ്ട്രോൾ, ക്യാന്‍സര്‍ തുട ങ്ങിയ രോഗ ങ്ങള്‍ക്കു നൽകി വരുന്ന അമിഡ്ര മിൻ, മോക്സൽ പ്ലസ് (ടാബ്ലറ്റ്സ്), ജൽഫാ മോക്സ് (കാപ്സ്യൂൾ), ഗ്ളിമാൻ റൈൻ, റൊസുവ സ്റ്റാറ്റിൻ, ഒക്സാലി പ്ലാറ്റിൻ (Amydramine, Moxal Plus Tablets, Gelfa mox capsules, Glemantine 2X, Rosuvastatin, Oxaliplatin) തുടങ്ങിയ മരുന്നു കളാണ് പിന്‍ വലിച്ചത്.

ഈ മരുന്നു കള്‍ കഴിച്ച് ആരോഗ്യ പ്രശ്ന ങ്ങൾ എന്തെ ങ്കിലും അനുഭവ പ്പെട്ട വരെ ക്കുറിച്ച് വിവര ങ്ങള്‍ കിട്ടിയാല്‍ ആരോഗ്യ വിഭാഗ ത്തിലേക്ക് അറിയിപ്പു നല്‍കണം.

ഈ മരുന്നു കളുടെ വിതരണം നിറുത്തി വെക്കു കയും സ്റ്റോക്ക് ഉള്ള മരുന്നു കള്‍ വിതരണ ക്കാരെ തിരിച്ച് ഏല്പ്പി ക്കുവാനും മരുന്നുകൾ പിന്‍വലിച്ചുള്ള നിര്‍ദ്ദേശ ത്തോടൊപ്പം ആശു പത്രി കളേയും ഫാർമസി കളേയും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ആറു മരുന്നു കൾ പിൻവലിച്ചു

എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി

November 3rd, 2019

arangu-samskarika-vedhi-sent-off-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അരങ്ങ് സാംസ്കാരിക വേദി കുടുംബ സംഗമം ഒരുക്കി. പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് തിരിച്ചു പോകുന്ന ട്രഷറർ എ. മുഹമ്മദ് സലീമിനു യാത്ര യയപ്പു നൽകി.

family-gathering-and-sent-off-arangu-samskarika-vedhi-ePathram

പ്രസിഡന്‍റ് എ. എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദശ പുത്രൻ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, കേശവൻ ലാലി, സജീവ് വൺ നെസ്, സൈജു പിള്ള, സിന്ധു ലാലി, രാജേഷ് ലാല്‍, അജിത് പിള്ള എന്നിവർ പ്രസംഗിച്ചു. അംഗ ങ്ങളു ടെയും കുട്ടി കളു ടെയും വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

Comments Off on എ. മുഹമ്മദ് സലീമിനു യാത്രയയപ്പു നൽകി

Page 42 of 111« First...102030...4041424344...506070...Last »

« Previous Page« Previous « ടോളറൻസ് – എക്യൂ മെനിക്കൽ മീറ്റ്
Next »Next Page » യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha