പരസ്യമായി സുരക്ഷാ ഉദ്യോഗസഥൻ്റെ മുഖത്തടിച്ച് ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍. ഇതിൻ്റെ വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധികയായ കുട്ടിയെ പിടിച്ചു മാറ്റിയതിനാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്ത് സല്‍മാന്‍ ഖാന്‍ അടിച്ചത്. സംഭവം വൈറലായതിന് പിന്നാലെ താരം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ഭാരതിൻ്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം നടന്നത്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന്‍ മാപ്പു പറയണമെന്നാണ് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.
ആരാധനാപാത്രത്തെ കണ്ട ആവേശത്തില്‍ ഒരു കുട്ടി താരത്തിന് മുന്നിലേക്ക് വരികയായിരുന്നു. ഈ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചു മാറ്റിയതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇത് വീഡിയോയില്‍ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.