‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ‘അതിരന്റെ’ ട്രെയ്‌ലര്‍ പുറത്തെത്തി. സായ് പല്ലവി നായികയാവുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പി എഫ് മാത്യൂസ് ആണ്. നവാഗതനായ വിവേക് ആണ് സംവിധാനം. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്.
ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും പശ്ചാത്തലമാക്കുന്ന സിനിമയെന്ന് അതിരനെക്കുറിച്ച് പി എഫ് മാത്യൂസ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് അതിരന്‍. സംവിധായകന്റേത് തന്നെയാണ് കഥ. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷുവിന് തീയേറ്ററുകളിലെത്തും.