കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.
ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് കൊണ്ടു പോയി. വീട്ടിലെ പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി വില്ലന്‍ വേഷ ങ്ങളില്‍ അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലിവിഷന്‍ പരമ്പര കളിലും അഭിന യിച്ച അദ്ദേഹം 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.
1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത് അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.
കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.