ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) സംഘടിപ്പിച്ച ഇഫ്‌താർ സുഹൃദ് സംഗമം, സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നോർക്ക ഡയറക്ടറും പ്രവാസി ക്ഷമ നിധി ബോർഡ് മെമ്പറുമായ എൻ. കെ. കുഞ്ഞമ്മദ് ഇഫ്‌താർ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കണം എന്ന് തദവസരത്തിൽ അദ്ദേഹം പറഞ്ഞു.
യു. എ. ഇ. സ്വദേശികളായ അഹ്‌മദ് അൽ സാബി, ഷഹീൻ അഹ്‌മദ്, മാമു മുഹമ്മദ് തുടങ്ങിയവർ വിശിഷ്ട അതിഥി കൾ ആയിരുന്നു. നബാദ് അൽ ഇമാറാത് വോളണ്ടിയർ ടീം സി. ഇ. ഒ. ഡോ. ഖാലിദ് അൽ ബലൂഷിയെ ആദരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, അക്കാഫ് സോസിയേഷൻ പ്രസിഡണ്ട് പോൾ ടി. ജോസഫ്, ഇബ്രാഹിം എളേറ്റിൽ, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ഇസ്മയിൽ മേലടി, ശറഫുദ്ധീൻ (കുവൈറ്റ് ), ഷീല പോൾ, ഡോ. ബാബു റഫീഖ്, നാസർ ഊരകം, ടി. കെ. യൂനുസ്, സുൾഫിക്കർ, ഖാലിദ് തൊയക്കാവ്, നാസർ ബേപ്പൂർ, ഇ. കെ. ദിനേശ്, ഷിജി അന്ന ജോർജ്, അസീസ്, സുജിത് എന്നിവർ സംസാരിച്ചു.
മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു. മൊയ്‌ദു കുട്ട്യാടി, മുരളി കൃഷ്ണൻ, അഷ്‌റഫ് ടി. പി., ചന്ദ്രൻ, സുനിൽ, ബഷീർ, ഭാസ്കരൻ, ഇഖ്ബാൽ, മുഹമ്മദ് നൗനൗഫൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.