ദുബായ് : ശ്രീകേരള വർമ്മ കോളേജ് സ്ഥാപിതം ആയതിന്‍റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമാവുന്ന തിനായി ആഗോള തലത്തിൽ വേരുകളുള്ള ശ്രീകേരള വർമ്മ കോളേജ് അലുംനി, കോളേജിന്‍റെ പ്രവർത്തനങ്ങൾക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. ദുബായില്‍ ചേര്‍ന്ന ഇന്‍റര്‍ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍, വജ്ര ജൂബിലി ആഘോഷ ങ്ങൾ അലുംനി യുടെ നേതൃത്വത്തിൽ വിപുലമായി യു. എ. ഇ. യിൽ ആഘോഷി ക്കുവാന്‍ സബ് കമ്മറ്റി രൂപീകരിച്ചു.
കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്ത നങ്ങൾ വിലയിരുത്തി ഭാവി പ്രവർ ത്തനങ്ങളെ ക്കുറിച്ചുള്ള രൂപ രേഖകൾ ഐക്യ കണ്ഠേന തീരുമാനിക്കുകയും ചെയ്തു. കൂടാതെ അലുംനി അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും എന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സൈഫൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഗ്ലോബൽ കൺവീനർ രാഹുൽ ഗോപിനാഥ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
-വാര്‍ത്ത അയച്ചത് : അഷ്റഫ് കൊടുങ്ങല്ലൂര്‍, ദുബായ്.