ദുബായ് : ചൈല്‍ഡ് പ്രൊട്ടക്ട് ടീം യു. എ. ഇ. യുടെ മൂന്നാം വാർഷി കവും പുരസ്‌കാര സമർപ്പണവും സംഗീത പരിപാടിയും അരങ്ങേറി. കൊവിഡ് കാലം കടന്നു പോകുന്ന സൂചന നല്‍കി കൊണ്ട് നാട്ടില്‍ നിന്നും എത്തിയ കലാ കാരന്മാരുടെ സംഗീത നിശ ഏറെ ശ്രദ്ധേ യ മായി. ഗായകരായ ഷാഫി കൊല്ലം, ആബിദ് കണ്ണൂർ, നടന്‍ വിനോദ് കോവൂർ എന്നീ കലാകാരന്മാർക്കൊപ്പം യു. എ. ഇ. യിലെ ശ്രദ്ധേയരായ അജയ് ഗോപാൽ, യുസുഫ് കാരക്കാട്, സുമി അരവിന്ദ് എന്നി വരും ‘വെൽക്കം ബാക്ക്’ എന്ന പ്രോഗ്രാ മില്‍ ഭാഗമായി.
ചൈൽഡ് പ്രൊട്ടക്ട് ടീം യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് നാസർ ഒളകര യുടെ അദ്ധ്യക്ഷത യിൽ നടന്ന പ്രതി നിധി സമ്മേളന ത്തിൽ സി. പി. ടി. സംസ്ഥാന വൈസ് പ്രസി ഡണ്ട് ആർ. ശാന്ത കുമാർ, ട്രഷറർ സജി കെ. ഉസ്മാൻ കുട്ടി, എക്സി ക്യൂട്ടീവ് അംഗം മഹമൂദ് പറക്കാട്ട്, സെക്രട്ടറി ഷഫീൽ കണ്ണൂർ, ട്രഷറർ മുസമ്മിൽ മാട്ടൂൽ എന്നിവര്‍ സംബ ന്ധിച്ചു. സംസ്ഥാന പ്രസിഡണ്ട് സി. കെ. നാസർ കാഞ്ഞങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു സമ്മേളന ത്തിൽ വെച്ച് 2020-21 കാല യളവിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച വ്യക്തി കൾക്കും സ്ഥാപനങ്ങൾക്കും പുരസ്കാരം നല്‍കി ആദരിച്ചു.
സി. പി. ടി മാധ്യമ ശ്രീ പുരസ്‌കാരം ഷിനോജ് കെ. ഷംസുദ്ധീന്‍ (മീഡിയ വൺ), പ്രവാസി രത്ന പുരസ്കാരം റിയാസ് കൂത്തുപറമ്പ്, ബിസിനസ്സ് എക്സലൻസി പുരസ്‌കാരം സാലിം ബിൻ യൂസുഫ്, യുവ കർമ്മ സേവ പുരസ്‌കാര ജേതാവ് സജി കെ. ഉസ്മാൻ കുട്ടിക്ക് വേണ്ടി ഷംഷാദ്, സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ നൗജാസ് കായക്കൽ, ദുബായ് കെ. എം. സി. സി., അക്കാഫ് യു. എ. ഇ, അബുദാബി ദർശന സാംസ്‌കാരിക വേദി എന്നിവ യുടെ പ്രതിനിധികള്‍ ഏറ്റു വാങ്ങി.