അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2021 – 2022 പ്രവര്‍ത്തന വർഷ ത്തിലേക്ക് ഉള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.
പി. ബാവാ ഹാജി (പ്രസിഡണ്ട്), ടി. കെ. അബ്ദുസ്സലാം (ജനറല്‍ സെക്രട്ടറി), ബി. സി. അബൂബക്കർ (ട്രഷറർ) എന്നിവരാണ്പ്രധാന ഭാരവാഹികള്‍.
മറ്റു പ്രവർത്തക സമിതി അംഗങ്ങള്‍ : സിംസാറുൽ ഹഖ് ഹുദവി, എം. പി. എം. റഷീദ്, അബ്ദുല്ല നദ്വി, സാബിർ മാട്ടൂൽ, ഹാരിസ് ബാഖവി, അഹ്മദ് കുട്ടി, സലീം നാട്ടിക, മുസ്തഫ വാഫി, ഷിഹാബുദ്ധീൻ, കെ. കെ. സുബൈർ, കാസിം, ഷബീർ എന്നിവര്‍.
ഇസ്ലാമിക് സെന്ററിന്റെ 48-ാമത് വാർഷിക ജനറൽ ബോഡി (വെർച്വൽ) യോഗത്തില്‍ വെച്ച് ആയിരുന്നു പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.