അബുദാബി : യു. എ. ഇ. സുവർണ്ണ ജൂബിലി യുടെയും ഐ. എൻ. എൽ. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ നൂറാം ജന്മദിന വാർഷിക ത്തിന്റെയും ഭാഗമായി ഐ. എം. സി. സി. അബു ദാബി കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ. എം. സി. സി. ജനറൽ സെക്രട്ടറി പി. എം. ഫാറൂഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. എം. അബ്ദുള്ള, നബീൽ അഹമദ്, ഷംസീർ തലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നൽകി.