അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഏകാങ്ക നാടക രചനാ മത്സര ത്തി ലേക്ക് സൃഷ്ടി കൾ ക്ഷണി ക്കുന്നു. ഡിസംബർ 25 നു മുൻപായി രചന കൾ കെ. എസ്. സി. യിൽ ലഭിച്ചിരിക്കണം.
യു. എ. ഇ. യിലെ മലയാളി കൾക്ക് വേണ്ടി ഒരുക്കുന്ന മത്സര ത്തിലേക്ക് 30 മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചന കളാണ് പരിഗണിക്കുക.
സൃഷ്ടി കൾ മൗലികമായിരിക്കണം. വിവർത്തന ങ്ങളോ മറ്റു നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകൾ പരിഗണി ക്കുന്ന തല്ല. മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങളെ പരാ മർശി ക്കരുത്. മാത്രമല്ല യു. എ. ഇ. യിലെ നിയമ ങ്ങൾ ക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള വയും ആയിരിക്കണം.
രചയി താവിന്റെ പേര്, പ്രൊഫൈൽ, ഫോട്ടോ, പാസ്സ് പോർട്ട് – വിസാ കോപ്പി എന്നിവ സ്ക്രിപ്റ്റി നോടൊപ്പം മറ്റൊരു പേജിൽ പ്രത്യേകം പിൻ ചെയ്ത് വെച്ചിരി ക്കണം.
രചനകൾ നേരിട്ടോ ഇ – മെയിൽ വഴിയോ 2018 ഡിസംബർ 25 നു മുൻപായി അയക്കുക.
e – Mail : kscmails @ gmail dot com, shereenvk @ gmail dot com,
കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55, 050 -148 3087