വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ

November 22nd, 2017

sevens-foot-ball-in-dubai-epathram
ദുബായ് : എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘എനോര യു. എ. ഇ.’ സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് ‘ എനോര സോക്കര്‍ ഫെസ്റ്റ് 2017’ നവംബര്‍ 24 വെള്ളി യാഴ്ച ദുബായ് മിര്‍ ദിഫ് അപ് ടൗണ്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. 24 ടീമുകള്‍ മാറ്റു രക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് എം. ഡി. യു മായ ജെയിംസ് ബോറിംഗ് ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , ,

Comments Off on എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ

നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം

November 20th, 2017

logo-nostalgia-abudhabi-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ നൊസ്റ്റാൾ ജിയ അബു ദാബി പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു.

പുതിയ ഭാര വാഹി കളായി മുഹമ്മദ് നഹാസ് (പ്രസി ഡന്‍റ്), നാസർ സയിദ് (വൈസ് പ്രസിഡന്‍റ്), മനോജ് ബാല കൃഷ്ണൻ (ജനറൽ സെക്രട്ടറി), മുജീബ് (ജോയിന്‍റ് സെക്രട്ടറി), സുധീർ കുഞ്ഞ് (ട്രഷറർ), കണ്ണൻ കരുണാ കരൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെ ടുത്തു

രക്ഷാ ധികാരി കളായി അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, ചീഫ് കോഡിനേറ്റർ രഹിൻ സോമൻ, കലാ വിഭാഗം കണ്‍ വീനർ വിഷ്ണു മോഹൻ ദാസ്, സാഹിത്യ വിഭാഗം കണ്‍ വീനർ ജയൻ, കായിക വിഭാഗം കണ്‍ വീനർ അനാർ ഖാൻ, ഇവന്‍റ് കോഡി നേറ്റർ സിർജാൻ, ബൈസൽ, വനിതാ വിഭാഗം കണ്‍വീനര്‍ സൗദ നാസര്‍,ബാല വേദി പ്രസിഡണ്ട് നൂറ നുജൂം എന്നിവ രേയും തെരഞ്ഞെ ടുത്തു.

മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ അനിൽ കുമാര്‍ അദ്ധ്യ ക്ഷത വഹിച്ചു. സജീം സുബൈർ പ്രവർ ത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നൊസ്റ്റാൾജിയ വർണ്ണോത്സവം -2017 എന്ന പേരിൽ പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉല്‍ഘാടനം നവംബർ 24 വെള്ളി യാഴ്ച വൈകുന്നേരം അബുദാബി മലയാളി സമാജത്തിൽ വച്ച് വിവിധ കലാ പരി പാടി കളുടെ അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം

പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ഭരണ സമിതി

November 19th, 2017

logo-pravasi-koottayma-ePathram
അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ജനറൽ ബോഡി യോഗം അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്റർ ഓഡി റ്റോറിയ ത്തിൽ വെച്ച് നടന്നു.

എസ്. എ. അബ്ദുൽ റഹിമാൻ (പ്രസിഡണ്ട്) സിദ്ധീഖ് കെ. അകലാട് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വ ത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

akalad-pravasi-sa-abdul-rahiman-sidheek-ePathram

എസ്. എ. അബ്ദുൽ റഹിമാൻ (പ്രസിഡണ്ട്) സിദ്ധീഖ് (ജനറൽ സെക്രട്ടറി)

വൈസ് പ്രസിഡണ്ടുമാര്‍ മുസ്തഫ ഒയാസീസ്‌,ഹക്കീo, ആഷിക്.കെ എന്നിവരും ജോയിന്റ് സെക്രട്ടറി മുസ്തഫ അബു, യൂസഫ് യാഹൂ, എ. വി. യൂനസ്, അനസ് യൂസഫ്, ജിഷാദ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പതിനെട്ട് അംഗ എക്സി ക്യൂട്ടീവ് കമ്മിറ്റി യെയും തെരഞ്ഞെ ടുത്തു.

വിവിധ എമിറേറ്റുകളിൽ നിന്നു മായി അകലാട് നിവാ സി കളായ 125 ൽ അധികം അംഗങ്ങൾ യോഗ ത്തിൽ സംബന്ധിച്ചു.

അകലാട് പ്രവാസി ഫ്രണ്ട്‌സ് രക്ഷാധി കാരി അബു ബക്കർ എ. പി. മുഖ്യ അതിഥി യായിരുന്നു. മുൻ പ്രസി ഡണ്ട് പി. കെ. ഷാഫി ആദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി ഉസാമുദ്ധീൻ സ്വാഗതവും ഷജീൽ നന്ദിയും പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അകലാട് എന്ന പ്രദേശ ത്തി ന്റെ സാമൂഹ്യ മേഖല യിൽ മികച്ച പ്രവർ ത്തന ങ്ങൾ കാഴ്ച വെക്കാൻ ഈ കൂട്ടായ്മ ക്കു കഴിഞ്ഞു വെന്നും കൂടുതൽ ഊർജ്ജി തമായ പ്രവർ ത്തന ങ്ങളുമായി മുന്നോട്ടു പോകും എന്ന് പുതിയ കമ്മിറ്റി അറിയിച്ചു.

യു. എ. ഇ. യിലെ അകലാട് നിവാസികൾ സംഘാടകരു മായി ബന്ധപ്പെടണം. (ഫോൺ : 050 3393 275)

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘അകലാട് പ്രവാസി ഫ്രണ്ട്‌സ്’ ഭരണ സമിതി

സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി

November 9th, 2017

sudhir-kumar-shetty-epathram
അബുദാബി : സാമൂഹിക സേവന മേഖല യിലും സംരംഭ കത്വത്തിലും നല്കിയ ആജീവനാന്ത മികവ് പരി ഗണിച്ച് കന്നഡ വാരിക പിങ്കാര നല്കുന്ന ‘പിങ്കാര രാജ്യോത്സവ പ്രശസ്തി’ പുരസ്‌കാരം യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഗ്രൂപ്പ് പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവു മായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഏറ്റു വാങ്ങി.

മംഗലാ പുരത്തു നടന്ന കർണാടകോത്സവ ത്തിൽ മംഗലാ പുരം ഭദ്രാ സനാ ധിപൻ ബിഷപ്പ് ഡോ. അലോ ഷ്യസ് പോൾ ഡിസൂസ യിൽ നിന്നാണ് പുരസ്‌കാരം സ്വീകരി ച്ചത്.

മംഗളൂരു സൗത്ത് എം. എൽ. എ. ജെ. ആർ. ലോബോ, കൊങ്കണി സാഹിത്യ അക്കാദമി മുൻ അദ്ധ്യ ക്ഷൻ റോയ് കസ്‌റ്റ ലിനോ, പിങ്കാര വീക്കിലി എഡിറ്റർ റെയ്മണ്ട് ഡി. കുഞ്ഞോ തുടങ്ങിയ പ്രമുഖ രുടെ സാന്നിദ്ധ്യ ത്തി ലാണ് ചടങ്ങ് നടന്നത്. ഒരു മല യാളിക്ക് ഈ പുരസ്‌ കാരം ലഭി ക്കുന്നത് ഇതാദ്യമാണ്.

കാസര്‍കോട് എന്‍മകജെ സ്വദേശി യായ അദ്ദേഹം നിര വധി പേര്‍ക്ക് തൊഴില്‍ നല്‍കു വാനും വ്യക്തിത്വ പ്രാവീണ്യ വികസന ത്തിനും ഗണ്യമായ സംഭാവന കള്‍ നല്കിയ കാര്യം വിശി ഷ്ടാതിഥി കള്‍ അനുസ്മരിച്ചു.

ഔദ്യോഗിക ചുമതല കള്‍ക്കൊപ്പം സാമൂഹ്യ – സാം സ്കാ രിക – ജീവ കാരുണ്യ പ്രവര്‍ത്തന സേവന രംഗ ങ്ങളില്‍ സജീവ മായി ഇടപെടുന്ന സുധീര്‍ ഷെട്ടി അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ച റല്‍ സെന്റര്‍ പ്രസിഡണ്ട് പദവി അലങ്കരി ച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാ രിന്റെ ഇന്ത്യാ ഡെവ ലപ്പ്‌ മെന്റ് ഫൌണ്ടേ ഷന്‍ ഫോര്‍ ഓവര്‍ സീസ് ഇന്ത്യന്‍സ് ബോര്‍ഡ് അംഗ മാണ്.

തന്റെ തൊഴിൽ രംഗത്തും വ്യക്തി ജീവിത ത്തിലും ഏറ്റവും വലിയ മാതൃക യും സ്വാധീനവു മായ ഡോ. ബി. ആർ. ഷെട്ടി യുടെ സേവന ങ്ങളും മാർഗ്ഗ നിർ ദ്ദേശങ്ങളു മാണ് തന്റെ വലിയ ഊർജ്ജം എന്ന് സുധീർ കുമാർ ഷെട്ടി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on സുധീർ കുമാർ ഷെട്ടി ‘പിങ്കാര രാജ്യോ ത്സവ പ്രശസ്തി‘ പുരസ്കാരം ഏറ്റു വാങ്ങി

Page 110 of 143« First...102030...108109110111112...120130140...Last »

« Previous Page« Previous « ചരിത്ര ത്തിലേക്ക് കടന്നു ചെല്ലാൻ ‘ലൂവ്റെ അബു ദാബി’ തുറന്നു
Next »Next Page » അബുദാബി പോലീസ് പുതിയ യൂണി ഫോമില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha