അബുദാബി : കേരള സോഷ്യല്‍ സെന്ററും ഗാന്ധി സാഹിത്യ വേദി യും സംയുക്ത മായി സംഘ ടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണം ശ്രദ്ധേയ മായി.
പയ്യന്നൂര്‍ കേന്ദ്ര മായി പ്രവര് ത്തിക്കുന്ന ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാര്‍ മഹാത്മാ ഗാന്ധി യുടെ എഴു പതാം രക്ത സാക്ഷിത്വ ദിന ത്തില്‍ കോല്‍ക്കളി യിലൂടെ മഹാത്മാവിനു ആദരം അര് പ്പിച്ചു.
ഗാന്ധിയൻ സന്ദേശ ങ്ങള് ഉൾപ്പെ ടുത്തി ആര്. സി. കരി പ്പത്ത് ചിട്ട പ്പെടു ത്തിയ വരി കള്‍ ക്കൊത്ത് കോല് ക്കളി സംഘം ചുവടു വെച്ചപ്പോള്‍ പ്രവാസി മല യാളി കള്‍ക്ക് അതു വേറിട്ട ഒരു അനു ഭവവും ആയി. കോല് ക്കളി കൂടാതെ, ചരടു കുത്തിക്കളി, കളരി പ്പയറ്റ് എന്നി വയും അരങ്ങേറി.
ഇതോട് അനു ബന്ധിച്ചു നടന്ന പൊതു സമ്മേള നത്തില്‍ യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന് അദ്ധ്യക്ഷത വഹിച്ചു.
ഐ. എസ്. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന് കരപ്പാത്ത്, ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന് പോത്തേര സ്വാഗതവും എം. യു. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
ഗ്രാമം പ്രതിഭ യുടെ പ്രസിഡന്റ് പി. യു. രാജന് ഗാന്ധി സാഹിത്യ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരന്‍ സമ്മാനിച്ചു.