മലയാളി നഴ്‌സുമാരെ സമാജം ആദരിക്കുന്നു

March 23rd, 2017

health-plus-medical-camp-0-epathram
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ ഇരുപതു വർഷം സേവനം ചെയ്ത മലയാളി നഴ്‌സുമാരെ അബുദാബി മലയാളി സമാജം ആദരിക്കുന്നു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിെൻറ സ്നേഹാ ദരം’ എന്ന പേരിൽ യൂണി വേഴ്സൽ ആശുപത്രി യുടെ സഹ കരണ ത്തോടെ മാര്‍ച്ച് 24 വെള്ളി യാഴ്ച രാത്രി എട്ടു മണിക്കു മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ ഒരു ക്കുന്ന പരി പാടി യില്‍ വെച്ച് യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിലെ ആശു പത്രി കളിൽ സേവനം അനുഷ്‌ഠി ക്കുന്ന അമ്പതോളം നഴ്‌സു മാരെ യാണ്‍ ആദരിക്കുക.

- pma

വായിക്കുക: , , , , , , , ,

Comments Off on മലയാളി നഴ്‌സുമാരെ സമാജം ആദരിക്കുന്നു

രാജ്യ സ്‌നേഹം പഠന വിഷയം ആക്കണം : എം. എ. യൂസഫലി

March 21st, 2017

ma-yousufali-epathram
ദുബായ് : മത തീവ്ര വാദവും ഭീകര പ്രവർത്തന ങ്ങളു മാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും പുതിയ തല മുറയെ ഈ വിപത്തിൽ നിന്നും രക്ഷി ക്കുന്ന തിനു കലാലയ ങ്ങളിൽ രാജ്യ സ്നേഹം പഠന വിഷയം ആക്കണം എന്നും എം. എ. യൂസഫലി.

യു. എ. ഇ. നാട്ടിക മഹല്ല് വെൽ ഫെയർ കമ്മിറ്റി സംഘടി പ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

ഭീകര വാദ ത്തേയും മത തീവ്ര വാദ ത്തേയും ചെറുത്ത്‌ തോൽപ്പി ക്കേണ്ട തായ ബാദ്ധ്യത സമു ദായ സംഘടന കൾ ഏറ്റെ ടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത മുശാവറ അംഗം ചെറു വാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ആര്‍. രജിത് കുമാര്‍, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷറഫലി, എം. എ. സലീം, നാട്ടിക മഹല്ല് പ്രസിഡന്റ് പി. എം. മുഹമ്മദ് അലി ഹാജി, സി. എ. മുഹമ്മദ് റഷീദ്, പി. എം. സാദിഖലി, നാട്ടിക ഗ്രാമ പ്പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ. എ. ഷൗക്കത്ത് അലി. പി. കെ. അബ്ദുള്‍ മജീദ്, പി. എം. അബ്ദുള്‍ സലീം, കെ. കെ. ഹംസ ഖത്തര്‍, സി. എ. അഷ്‌റഫലി, എന്‍. എ. സൈഫുദ്ധീന്‍, ആഷിഖ് അസീസ് തുടങ്ങി യവര്‍ പ്രസം ഗിച്ചു.

പതിനാലു മാസം കൊണ്ട്‌ ഖുർആൻ മനഃപാഠ മാക്കിയ മുഹമ്മദ്‌ സഹൽ, മുഹമ്മദ് ഇസ്മായില്‍, ഇന്റര്‍ നാഷണല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റിലെ ഉന്നത വിജയ ത്തിനു ഐഷ നഷാദ്, 40 വര്‍ഷ ത്തെ പ്രവാസം പൂര്‍ത്തിയാ ക്കിയ വി. കെ. മൂസ ഹാജി, വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പി. എ. സജാദ് സഹീര്‍, ജസില്‍ റഹ്മാന്‍, കെ. എ. മുഹമ്മദ്, സി. എം. ബഷീര്‍, സി. എം. അബ്ദുള്‍ റഷീദ്, പി. എ. മുഹമ്മദ് ഷരീഫ് എന്നിവരെ ആദരിച്ചു.

ദുബായ് അൽബൂം ടൂറിസ്റ്റ് വില്ലേജിൽ സംഘ ടി പ്പിച്ച കുടുംബ സംഗമ ത്തില്‍ വെൽ ഫെയർ കമ്മിറ്റി പ്രസി ഡണ്ട് ആര്‍. എ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എം. നാസർ സ്വാഗത വും കോഡി നേറ്റർ അബു ഷമീർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on രാജ്യ സ്‌നേഹം പഠന വിഷയം ആക്കണം : എം. എ. യൂസഫലി

കെ. എസ്. സി. കാരംസ്‌ ടൂർണ്ണ മെന്റ് സമാപിച്ചു

March 15th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിച്ച യു. എ. ഇ. തല ഓപ്പൺ കാരംസ്‌ ടൂർണ്ണ മെന്റ് സമാ പിച്ചു. സിംഗിൾസ്, ഡബിൾസ് എന്നീ വിഭാഗ ങ്ങളി ലായി നടന്ന മത്സര ത്തിൽ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളില്‍ നിന്നു മായി നിര വധി മല്‍സ രാര്‍ ത്ഥി കള്‍ പങ്കെടുത്തു.

സിംഗിൾസ് വിഭാഗ ത്തിൽ അനീഷ് ഒന്നാം സ്ഥാനവും ജയൻ രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. ഡബിൾസിൽ നാദിറലി – ബിജോയ് സഖ്യം ഒന്നാം സ്‌ഥാനവും അനീഷ് – ജയൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സിംഗിൾ സിൽ 32 ടീമു കളും ഡബിൾ സിൽ 16 ടീമു കളും പങ്കെടുത്തു. മത്സര വിജയി കൾക്ക് കായിക വിഭാഗം സെക്രട്ടറി അബ്ദുൾ ഗഫൂർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ എന്നി വർ സ്വർണ്ണ മെഡലു കളും ട്രോഫി കളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. കാരംസ്‌ ടൂർണ്ണ മെന്റ് സമാപിച്ചു

ആമയം ഗ്രാമ വാസി കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

March 13th, 2017

logo-amayam-sneha-samgamam-ePathram.jpg
ദുബായ്: മലപ്പുറം ജില്ല യിലെ ‘ആമയം’ ഗ്രാമ വാസി കളുടെ കുടുംബ സംഗമം ദുബായ് മംസാർ പാർക്കിൽ വെച്ച് ചേർന്നു.

എഴിക്കോ ട്ടയിൽ യൂസഫ് സംഗമം ഉദ്‌ഘാടനം ചെയ്തു. സംഭാഷണം തിരിച്ചു പിടി ക്കലാണ് ഇനി നമുക്ക് വേണ്ടത് എന്നും വെർച്വൽ ലോകത്ത് സംഭാ ഷണ ങ്ങൾ നഷ്ട മാകുന്ന തായും ഇത്തരം കൂട്ടായ്മ കളി ലൂടെ അത് തിരിച്ചു പിടിക്കു വാൻ ആകും എന്നും പ്രശസ്ത കവി കമറുദ്ദീൻ ആമയം പറഞ്ഞു.

കഴിഞ്ഞ 37 വർഷ മായി പ്രവാസ ജീവിതം നയി ക്കുന്ന മുഹമ്മദിനെ ആദരിച്ചു. മുഹ മ്മദലി കല്ലൂർമ്മ, ഫൈസൽ ബാവ, ഒ. ഷംസുദ്ദീൻ, മുസ്തഫ തോണി ക്കടവിൽ, ഷബീർ, നഫീസ്, സമീർ കുന്നത്ത് തുടങ്ങി യവർ സംസാരിച്ചു.

gathering-abudhabi-amayam-koottayma-ePathram.jpg

വിവിധ നാടൻ കളി കൾ ഗൃഹാ തുര ഓർമ്മ കൾ ഉണർ ത്തുന്ന തോടൊപ്പം പുതിയ തല മുറ യിലെ കുട്ടി കൾക്ക് നാടൻ കളി കളെ പരി ചയ പ്പെടു ത്തൽ കൂടി യായി. അംഗ ങ്ങൾ ക്കായി സംഘ ടിപ്പിച്ച കമ്പ വലി മത്സര ത്തിൽ ഫാറൂഖ് ചന്ദന ത്തേൽ നേതൃത്വം നൽകിയ ടീം വിജ യിച്ചു.

ബിലാൽ പാണ ക്കാട്, അൻഷാദ്, മുസദ്ദിഖ്, ബിൻഷാദ്, ഷബീർ, നിഷാദ് എന്നിവർ സംഗമ ത്തിന് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ആമയം ഗ്രാമ വാസി കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

എം. ഐ. സി. ഫ്രണ്ട്സ് ഒത്തു ചേരൽ വേറിട്ട അനുഭവമായി

March 12th, 2017

mic-uae-alumni-gathering-ePathram.jpg
ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ലക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥികൾ ഇരുപത്തി അഞ്ചു വർഷ ങ്ങൾക്കു ശേഷം ദുബായിൽ ഒത്തു ചേർന്നു.

1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച മുപ്പതോളം പേരാണ് യു. എ. ഇ. കൂട്ടായ്മ യിലൂടെ ഒത്തു ചേർന്നു അനുഭവങ്ങൾ പങ്കു വെച്ചത്.

ഈ കാലഘട്ടത്തിലെ സീനിയർ വിദ്യാർത്ഥി കൾ എം. ഐ. സി. ഫ്രണ്ട്സ് എന്ന പേരി ലും ജൂനിയേഴ്‌സ് എം. ഐ. സി. കൂട്ടായ്മ എന്ന പേരിലും വാട്സാപ്പിലൂടെ സജീവ മായ തോടെയാണ് പൂർവ്വ വിദ്യാർത്ഥി സംഗമ ത്തിന് വേദി ഒരുങ്ങിയത്. സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

sneha-sadhya-dubai-malik-ibn-deenar-friends-uae-alumni-ePathram.jpg

പരിചയം പുതു ക്കലും അനു ഭവങ്ങൾ പങ്കു വെക്കലും സൗഹൃദ സദ്യ യും വിനോദ വിജ്ഞാന പരി പാടി കളു മായി വിവിധ തുറ കളിൽ ജോലി ചെയ്യു ന്നവർ ഒത്തു ചേർന്ന പ്പോൾ അത് വേറിട്ട ഒരു അനുഭവ മായി മാറി.

സമദ് പാവറട്ടി ( +971 50 56 89 354 ) എം. ഐ. സി. സീനി യേഴ്സ് വാട്സ്ആപ് ഗ്രൂപ്പും ഹസൈനാർ ദേശ മംഗലം (+966 530 185143) എം. ഐ. സി. ജൂനിയേഴ്‌സ് ഗ്രൂപ്പും നിയ ന്ത്രിക്കുന്നു.

ഈ കൂട്ടായ്മയുടെ സഹ കരി ക്കുവാൻ താല്പര്യ മുള്ള ജി. സി. സി. യിലെ എം. ഐ. സി. പൂർവ്വ വിദ്യാർത്ഥി കൾ ഇതോ ടൊപ്പ മുള്ള നമ്പറു കളിൽ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

Comments Off on എം. ഐ. സി. ഫ്രണ്ട്സ് ഒത്തു ചേരൽ വേറിട്ട അനുഭവമായി

Page 132 of 143« First...102030...130131132133134...140...Last »

« Previous Page« Previous « നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരം
Next »Next Page » സന്ദര്‍ശകര്‍ക്കായി ‘ലൂവ്റെ അബുദാബി’ ഒരുങ്ങുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha