വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.

July 30th, 2018

syro-malabar-youth-movement-logo-smym-abudhabi-ePathram
അബുദാബി : ക്രൈസ്തവ വിശ്വാസ ത്തിന്റെ ഭാഗ മായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധി ക്കണം എന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീ ഷന്‍ കേന്ദ്ര ഗവണ്മെന്റി നു റിപ്പോര്‍ട്ട് സമര്‍ പ്പിച്ച നട പടി യെ സീറോ മലബാര്‍ സഭ യുടെ യുവ ജന സംഘ ടന യായ സീറോ മലബാര്‍ യൂത്ത് മൂവ് മെന്റ് (എസ്. എം. വൈ. എം.) അബു ദാബി ഘടകം അപലപിച്ചു.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ റിപ്പോര്‍ട്ട് പിന്‍വലിച്ചു കത്തോ ലിക്കാ വിശ്വാസ സമൂഹ ത്തോട് മാപ്പു പറ യു വാന്‍ തയ്യാറാകണം എന്ന് എസ്. എം. വൈ. എം. പ്രസി ഡണ്ട് ടിന്‍സണ്‍ ദേവസ്യ ആവശ്യ പ്പെട്ടു.

ഒറ്റപ്പെട്ട ഒരു സംഭവ ത്തിന്റെ പേരില്‍ ഇത്തരം റിപ്പോ ര്‍ട്ടു കള്‍ തയ്യാറാക്കുന്ന വര്‍ ക്രൈസ്തവ വിശ്വാസ ങ്ങ ളെയും സംവി ധാന ങ്ങളെ യും പൊതു സമൂഹ ത്തി ന്റെ മുന്നില്‍ മോശ മായി ചിത്രീ കരി ക്കുവാ നാണ് ശ്രമി ക്കുന്നത് എന്നും ഉത്തര വാദിത്വ പ്പെട്ടവര്‍ എത്ര യും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണം എന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു.

ബിജു മാത്യു, ടോം ജോസ്, ഷാനി ബിജു, ഡെറ്റി ജോജി , ജിതിന്‍ ജോണി, ജസ്റ്റിന്‍ കെ. മാത്യു, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.

സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

October 8th, 2017

educational-personality-development-class-ePathram
അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.

വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.

ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്‌ മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.

വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്‌ മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on സീറോ മലബാർ യൂത്ത് മൂവ്മെന്റ് വാര്‍ഷിക ആഘോഷം ശ്രദ്ധേ യമായി

‘ബോണാ ക്യംതാ’ ഈസ്റ്റർ സംഗമ വും മാർ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷവും ദുബായിൽ

April 16th, 2017

philpose-mar-chrysostom-in-samajam-2012-ePathram
ദുബായ് : മലയാളി ക്രൈസ്തവ സഭ കളുടെ ഐക്യ വേദി യായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി.) ഗൾഫ് സോണി ന്റെയും ദുബായ് യൂണിറ്റി ന്റേയും സംയുക്ത ആഭി മുഖ്യ ത്തിൽ ഈസ്റ്റർ സംഗമവും മാർ ക്രിസോ സ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോ ഷവും വിവിധ പരി പാടി കളോടെ ഏപ്രിൽ18 ചൊവ്വാഴ്ച വൈകുന്നേരം 5 മണി ക്ക് ദുബായ് സെൻറ് തോമസ് ഓർത്ത ഡോൿസ് കത്തീ ഡ്രലിൽ നടക്കും.

വിവിധ സഭകളുടെ മേലദ്ധ്യ ക്ഷന്മാ രായ ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ എപ്പി ഫാനി യോസ് മെത്രാ പ്പോ ലീത്ത, അല ക്സാണ്ട്ര യോസ് മാർ തോമസ് മെത്രാ പ്പോലീത്ത, യാക്കോബ് മാർ അന്തോ ണി യോസ് മെത്രാ പ്പോലീ ത്ത, മാർ യോഹ ന്നാൻ ജോസഫ് മെത്രാ പ്പോ ലീത്ത, യൂഹാ നോൻ മാർ മിലി ത്തി യോസ്‌ മെത്രാ പ്പോലീ ത്ത എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

easter-2017-bona-khymtha-mar-chrysostam-metropolitan-birth-centenary-celebrations-ePathram

വൈകുന്നേരം 5 മണിക്ക് യു. എ. ഇ. യിലെ എല്ലാ ക്രിസ്തീയ സഭ കളി ലെയും വൈദി കരുടെ സമ്മേളനം ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാ പ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വിദ്യാർ ത്ഥി കൾ ക്ക് വേണ്ടി ഈസ്റ്റർ എഗ്ഗ് പെയി ന്റിംഗ് മത്സരം നടക്കും.

വൈകുന്നേരം ഏഴു മണിക്ക് “ബോണാ ക്യംതാ” എന്ന പേരിൽ ഒരു ക്കുന്ന ഈസ്റ്റർ ആഘോഷ ത്തിൽ ഡോ. ഫിലി പ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോഷിക്കും.

സമ്മേളന ത്തിൽ പ ങ്കെടുക്കന്ന വിശിഷ്ട അതിഥി കൾ ഉൾപ്പെടെ യുള്ളവർ സമ്മേളന നഗരി യിൽ തയ്യാറാക്കുന്ന ആശംസാ കാർഡിൽ കൈയൊപ്പ് ചാർ ത്തും. പ്രസ്തുത കാർഡ് ജന്മ ദിന മായ ഏപ്രിൽ 27 നു തിരു മേനിക്ക് സമ്മാ നിക്കും. തിരുമേനി യുടെ ജീവിത ത്തെ കുറിച്ചുള്ള ഡോക്യു മെന്റ റിയും പ്രദർ ശി പ്പിക്കും. യു. എ. ഇ. യിലെ വിവിധ സഭ കളിലെ ഗായക സംഘ ങ്ങൾ ഈസ്റ്റർ ഗാന ങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 050 18 93 564

- pma

വായിക്കുക: , , , , , , , ,

Comments Off on ‘ബോണാ ക്യംതാ’ ഈസ്റ്റർ സംഗമ വും മാർ ക്രിസോസ്റ്റം ജന്മ ശതാബ്ദി ആഘോഷവും ദുബായിൽ


« ഈസ്റ്റര്‍ ആശംസകള്‍…
എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha