അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ യായ ഫ്രണ്ട്സ് എ. ഡി. എം. എസ് രക്ഷാധി കാരി യായി രുന്ന മുഗൾ ഗഫൂറിന്റെ സ്മരണ ക്കായി നൽകി വരുന്ന ‘മുഗൾ ഗഫൂർ സ്മാരക പുരസ്കാരം’ പ്രശസ്ത അഭിനേത്രി സീമക്ക് സമ്മാനിക്കും.
ഏപ്രിൽ 14 വെള്ളി യാഴ്ച രാത്രി 7 മണിക്ക് ‘കൊന്നപ്പൂ’ എന്ന പേരിൽ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് സംഘടി പ്പി ക്കുന്ന വിഷു ദിന പരി പാടി യിൽ വെച്ചാണ് സീമ യെ ആദരിക്കുന്നത്.
തുടർന്ന് നടക്കുന്ന സംഗീത – നൃത്ത സന്ധ്യ യിൽ ആസിഫ് കാപ്പാട്, അഭി ജിത് കൊല്ലം, സുധീഷ്, സിയാ എന്നിവർ പങ്കെ ടുക്കുന്ന ഗാന മേളയും കലാ ഭവൻ പ്രചോദ് നയി ക്കുന്ന മിമിക്രിയും വിവിധ നൃത്ത നൃത്യങ്ങളും അരങ്ങേ റും. പ്രവേശനം സൗജന്യ മായിരിക്കും എന്നും ഫ്രണ്ട്സ് എ. ഡി. എം. എസ്. ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങൾക്ക് : 055 47 61 702