സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു

September 27th, 2018

vakkom-jayalal-drama-mazhavillazhak-ePathram അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.

കുടുംബ ബന്ധ ങ്ങളു ടെയും സ്നേഹ ബന്ധ ങ്ങളു ടെയും കഥ വൈകാരി കമായി പറയുന്ന ‘മഴ വില്ലഴക്’ എന്ന ഈ നാടക ത്തിന്‍റെ രചന ഫ്രാന്‍സിസ് ടി. മാവേലി ക്കര. സംവിധാനം വക്കം ഷക്കീർ.

mazhavillazhaku-drama-vakkom-jayalal-ePathram
ദീപന്‍ ഒറ്റപ്പാലം, പ്രകാശ് തമ്പി, സലിം ചിറക്കല്‍, ജോബീസ് ചിറ്റില പ്പിള്ളി, ഷാഹിധനി വാസു, യമുനാ ജയ ലാല്‍, നീത ഹരി ദാസ്, മാസ്റ്റര്‍ അനന്ദു സജീവന്‍, തുടങ്ങി യവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.

ഷാജി നവരസ, ക്ലിന്റ് പവിത്രന്‍, സുനില്‍ ഷൊര്‍ണൂര്‍, വാസു കുറുങ്ങോട്ട്, അജേഷ് കൃഷ്ണന്‍, റഹ്മത്തലി, അന്‍സാര്‍ വെഞ്ഞാറ മൂട്, ഗഫൂര്‍ പറത്തൊടി എന്നി വര്‍ അണി യറ യില്‍ പ്രവര്‍ത്തി ക്കുന്നു.

ഒക്ടോബര്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ‘മഴ വില്ലഴക്’ അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു

സുപ്രീം കോടതി നിർദ്ദേശം സ്വാഗതാർഹം : ഐ. എം. സി. സി.

September 27th, 2018

indian-national-league-inl-pravasi-imcc-ePathram അബുദാബി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർ ത്ഥി കളുടെ ക്രിമിനൽ പശ്ചാ ത്തലം വെളി പ്പെടുത്തണം എന്ന സുപ്രീം കോടതി നിർ ദ്ദേശം സ്വാഗതം ചെയ്യു ന്ന തായി ഐ. എം. സി. സി. യുടെ യു. എ. ഇ. കേന്ദ്ര കമ്മറ്റി യോഗം അഭി പ്രായ പ്പെട്ടു. രാഷ്ട്രീയ ത്തിലെ സംശുദ്ധീ കരണ ത്തിനും ക്രിമി നലു കൾ അധികാരം കയ്യാളുന്നത് തട യുവാനും കോടതി യുടെ ഇത്തരം ഇട പെട ലുകൾ സഹായിക്കും എന്നും ഐ. എം. സി. സി. യോഗം അഭി പ്രായ പ്പെട്ടു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയ ക്കെടുതി യിൽ രക്ഷാ പ്രവർ ത്തന ത്തിന് നേതൃത്വം നൽകു കയും മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്കുള്ള ഫണ്ട് സമാ ഹരണവും ശുദ്ധീ കരണ പ്രവർ ത്തന ത്തിലുള്ള പങ്കാളി ത്തവും അടക്കം ഐ. എൻ. എൽ. സംസ്ഥാന കമ്മറ്റി യും പ്രവർ ത്തകരും നട ത്തിയ പ്രവർ ത്തന ങ്ങൾ പ്രശംസ അർഹി ക്കു ന്നതാണ് എന്നും യോഗം വിലയിരുത്തി

യു. എ. ഇ. സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പ് വിഷയ ത്തിൽ സജീവ മായ പ്രവർ ത്തനം നടത്തി കൊണ്ടി രി ക്കുന്ന ഐ. എം. സി. സി. ഷാർജ കമ്മറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

കുഞ്ഞാവുട്ടി ഖാദർ അദ്ധ്യക്ഷത വഹിച്ചു. ടി. എസ്. ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു. എൻ. എം. അബ്ദുല്ല, പി. എം. ഫാറൂഖ്, റിയാസ് തിരു വനന്ത പുരം, മുസ്തു ഏരിയാൽ, താഹിർ പൊറപ്പാട്, ഉമ്മർ പാലക്കാട്, റഹ്മത്തുള്ള അത്തോളി, എ. ആർ. സാലി, കെ. എം. മൻസൂർ, സമീർ ശ്രീകണ്ഠ പുരം, കെ. സി. മാസിൻ, ബക്കർ ഗുരുവായൂർ, റൗഫ് ചെമ്പരിക്ക തുടങ്ങി യവർ സംസാരിച്ചു. ഖാൻ പാറ യിൽ സ്വാഗതവും നബീൽ അഹമ്മദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on സുപ്രീം കോടതി നിർദ്ദേശം സ്വാഗതാർഹം : ഐ. എം. സി. സി.

ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി

September 26th, 2018

malayalee-samajam-edava-saif-ePathram
അബുദാബി : നാലു പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിത ത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ ത്തകനും അബു ദാബി മല യാളീ സമാജ ത്തിന്‍റെ മുന്‍ പ്രസിഡണ്ടും സമാജം മുൻ ജനറൽ സെക്രട്ടറി യും, ഇന്‍കാസ് യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി യുടെ വർക്കിംഗ് പ്രസിഡണ്ടു മായ ഇടവാ സൈഫി നു അബു ദാബി മലയാളീ സമാജവും ഇൻ കാസ് അബു ദാബിയും സംയുക്ത മായി യാത്രയപ്പ് നല്‍കി.

samajam-sent-off-to-edava-saif-ePathram

സമാജം പ്രസിഡണ്ട്‌ ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, രക്ഷാധി കാരി സോമരാജന്‍, ഇന്‍ കാസ് അബു ദാബി കമ്മിറ്റി പ്രസി ഡണ്ട്‌ ബി. യേശു ശീലന്‍, സെക്രട്ടറി സലിം ചിറ ക്കല്‍, കോണ്‍ ഗ്രസ്സ് നേതാ ക്ക ളായ പള്ളി ക്കല്‍ ഷുജാഹി, ഷിബു വര്‍ഗ്ഗീസ്‌, എ. എം. അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, കെ. എച്ച്. താഹിര്‍, കെ. കെ. മൊയ്തീന്‍ കോയ, അനില്‍ സി. ഇടിക്കുള തുടങ്ങി യവരും അബു ദാബി യിലെ വിവിധ സംഘടനാ നേതാ ക്കളും പ്രവര്‍ ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി

സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

September 25th, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.

അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.

angamaly-mla-roji-m-john-nri-anria-flood-relief-distribution-ePathram

ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.

- pma

വായിക്കുക: , , , , , , , , ,

Comments Off on സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

September 23rd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.

വിവരങ്ങൾക്ക് : 02 642 44 88, 055 748 3983

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

Page 111 of 150« First...102030...109110111112113...120130140...Last »

« Previous Page« Previous « സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്
Next »Next Page » ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha