അബുദാബി : ബലി പെരുന്നാള് ആഘോഷ ങ്ങളുടെ ഭാഗ മായി കേരള സോഷ്യൽ സെന്റർ രണ്ടു ദിവസ ങ്ങളി ലായി വൈവിധ്യ മാര്ന്ന കലാ സാംസ്കാരിക പരി പാടി കള് സംഘടിപ്പിച്ചു.
പെരുന്നാള് ദിനത്തില് യു. എ. ഇ. യിലെ ശ്രദ്ധേയ രായ കലാ കാരന്മാര് അണി നിരന്ന ‘ഈദും ഇശലും’ എന്ന പരിപാടി യില് ഗാന മേള, ഒപ്പന, കോൽക്കളി എന്നിവ യുടെ അവതരണം മികച്ചു നിന്നു.
രണ്ടാം ദിനത്തിൽ അംഗ ങ്ങള്ക്കും അഭ്യുദയ കാംക്ഷി കള്ക്കു മായി ഒരുക്കിയ ‘പെരുന്നാൾ തക്കാരം’ എന്ന സദ്യയും ഉസ്താദ് മുഹമ്മദ് നഈം സദീഖി യുടെ നേതൃത്വ ത്തിൽ നടന്ന ഗസൽ സായാഹ്നം എന്നിവ വേറിട്ട അനുഭവ മായി. മെഹ്ദി ഹസ്സന്, ജഗ്ജിത് സിംഗ്, ഗുലാം അലി എന്നിവരുടെ ഗസലുകള് ആലപിച്ചത് സംഗീത പ്രേമി കളെ ഏറെ ആകർഷിച്ചു.
ഹുമയൂൺ യൂസഫ്, അജിത് വിക്രമൻ എന്നി വർ തബല വായിച്ചു. ഉസ്താദ് മുഹമ്മദ് നഈം സദീഖിയും ഹുമ യൂൺ യൂസഫും പാകി സ്ഥാൻ സ്വദേശി കളാണ്.
സംഗീത ത്തിന് അതിർത്തി യുടെ തടസ്സ ങ്ങൾ ബാധക മല്ല എന്ന് ഈ ഗസൽ സായാഹ്നം തെളിയിച്ചു. കെ. എസ്. സി. പ്രസി ഡണ്ട് പി. പത്മനാഭൻ പരിപാടി യുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ സ്വാഗതവും മീഡിയ കൺ വീനർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.