
അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗ വും സമാജം ബാല വേദി യും സംയുക്തമായി ആഭി മുഖ്യ ത്തിൽ ബഷീർ അനുസ്മരണം നടത്തി.
സമാജം വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ അദ്ധ്യക്ഷത വഹിച്ച പരി പാടി സമാജം പ്രസിഡണ്ട് ടി. എ. നാസർ ഉദ്ഘാടനം ചെയ്യ്തു.
വിളഭാഗം നാസർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മർ ക്യാമ്പ് ഡയറക്ടർ സതീശൻ മാസ്റ്റർ ബാല വേദി പ്രതിനിധി ഫിദ അൻസാർ എന്നിവർ സംസാരിച്ചു.
സമാജം ജന സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗത വും സമാജം ട്രഷറർ ബിജു കിഴക്ക നേല നന്ദിയും പറഞ്ഞു. ലിറ്റററി സെക്രട്ടറി അനീഷ് ബാല കൃഷ്ണൻ നേതൃത്വം നൽകി.
ബഷീറിന്റെ പ്രേമ ലേഖനം, മുച്ചീട്ടു കളി ക്കാരന്റെ മകൾ എന്നീ കൃതി കളെ ആസ്പദ മാക്കി ബാല വേദി കുട്ടി കൾ അഭി നയിച്ച നാടകവും പരിപാടിയുടെ മാറ്റു കൂട്ടി.


അബുദാബി : മലയാളി സമാജം കുട്ടി കള്‍ ക്കായി ഒരു ക്കുന്ന അനു രാഗ് മെമ്മോ റിയൽ സമ്മർ ക്യാമ്പ് ‘വേനൽ മഴ’ എന്ന പേരില്‍ ജൂലായ് 13 വെള്ളി യാഴ്ച മുതല്‍ തുട ക്ക മാവും. എല്ലാ ദിവസവും 4.30 മുതൽ 8. 30 വരെ യാണ് ക്യാമ്പ് നടക്കുക.























