അബുദാബി : പ്രവാസി കൂട്ടായ്മ യായ വടകര എന്‍. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമവും ഓണം – ഈദ് ആഘോഷ പരിപാടി കളും ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ വച്ചു നടന്നു. ചടങ്ങില്‍ പ്രമുഖ അഭി നേതാവ് ജയരാജ് വാര്യര്‍ മുഖ്യാതിഥി ആയിരുന്നു.
ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സെക്രട്ടറി എ. എം. അൻസാർ തുടങ്ങിയ വർ സംബ ന്ധിച്ചു.
വടകര എന്‍. ആർ. ഐ. ഫോറം പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജീദ് പട്ടോളി സ്വാഗതം പറഞ്ഞു. ട്രഷറർ യാസിർ അറഫാത്ത് നന്ദി രേഖ പ്പെടുത്തി. ഫോറം അംഗങ്ങളുടെ യും കുട്ടി കളുടെ യും വിവിധ കലാ പരി പാടി കളും ഗാന മേളയും അരങ്ങേറി.