അബുദാബി : ഗായകരുടെയും സംഗീത പ്രേമി കളുടെയും ആഗോള കൂട്ടായ്മയായ ‘സോംഗ് ലവ് ഗ്രൂപ്പ്’ യു. എ. ഇ. ഘടക ത്തിന്റെ കുടുംബ സംഗമം അബു ദാബി യിൽ സംഘടി പ്പിച്ചു.
സൈനുദ്ധീന്‍ ഖുറൈഷി യെ സുബൈര്‍ തളിപ്പ റമ്പ് പൊന്നാട അണി യിച്ച് ആദരിക്കുന്നു
ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ‘സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർ ത്തകൻ അലി എന്നിവരെ സോംഗ് ലവ് ഗ്രൂപ്പിന്റെ അംഗങ്ങള്‍ പൊന്നാട അണി യിച്ച് ആദരിച്ചു.
മികവിനുള്ള അംഗീകാരം : ദാനിഫ് കാട്ടി പ്പറമ്പിൽ, ഹിബ, നിമ, നിസാര്‍ മമ്പാട്
വിവിധ മേഖല കളില്‍ മികവു തെളിയിച്ച അംഗ ങ്ങളെ ആദരി ക്കുന്ന തിന്റെ ഭാഗ മായി മ്യൂസിക് റിയാലിറ്റി ഷോ കളിലെ വിജയിയും സൗദി അറേ ബ്യ യിൽ നിന്നുള്ള അതിഥി യുമായ നിസാർ മമ്പാട്, എസ്. എസ്. എൽ. സി. പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർ ത്തകൻ ദാനിഫ് കാട്ടി പ്പറമ്പിൽ, സംഗീത മത്സര വിജയി നിമാ താജുദ്ധീൻ എന്നീ ‘സോംഗ് ലവ് ഗ്രൂപ്പ്’ അംഗ ങ്ങള്‍ ക്ക് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ മെമന്റോ സമ്മാനിച്ചു. പി. എം. അബ്ദുൽ റഹിമാൻ അവതാരകനായി രുന്നു.
ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, വി. സി. അഷറഫ്, ഫൈസൽ ബേപ്പൂർ, സക്കീർ ചാവക്കാട്, അഷറഫ് ലുലു, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, എസ്.എ.റഹിമാൻ, ഷാജ ഹാൻ ഒയാസിസ് തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബ ന്ധിച്ചു. കൂട്ടായ്മ യിലെ നാല്പതോളം അംഗ ങ്ങൾ പങ്കെടുത്ത സംഗീത നിശയും, ഷാഫി മംഗല ത്തി ന്റെ നേതൃത്വ ത്തിൽ മിമിക്സ് പരേഡും അരങ്ങേറി.
സന്ധ്യാ ഷാജു, സുബൈർ തളിപ്പറമ്പ്, അബുബക്കർ സിദ്ധീഖ്, സാലി ചാവക്കാട് , ശാഹു മോൻ പാലയൂർ, മുസ്തഫ തുടങ്ങി യവർ പരി പാടി കൾ നിയന്ത്രിച്ചു.