പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

January 28th, 2019

abudhabi-kmcc-logo-ePathram അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ വിദേശത്തു പോകു ന്നവർക്ക് പതിനായിരം രൂപ പിഴയും പാസ്സ് പോർട്ട് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ യാണ് പുതിയ എമി ഗ്രേ ഷൻ ബില്ലി ന്റെ കരടി ൽ ഉൾ പ്പെടു ത്തിയി രിക്കുന്നത്. ഏതൊക്കെ വിഭാഗക്കാർ ഈ രജിസ്‌ട്രേ ഷൻ പരിധി യിൽ വരും എന്ന തിൽ അവ്യക്തതയുണ്ട്.

വേണ്ടത്ര ചർച്ച കൂടാതെ നിയമം നടപ്പാക്കു വാ നുള്ള കേന്ദ്ര സർ ക്കാർ നീക്കം പാവപ്പെട്ട പ്രവാ സി കളോ ടുള്ള വെല്ലു വിളി യാണ് എന്ന് സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ പറഞ്ഞു.

പ്രവാസി കളുടെ ഇടയിൽ കരട് ബിൽ വിശദമായ ചർച്ച ക്കു വിധേയ മാക്കി പിഴവു കൾ ദുരീ കരിച്ചു മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, ഷംസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഖാൻ, ദാവൂദ് ഷെയ്ഖ്, സജീർ മുഹമ്മദ്, ആസിഫലി, അബ്ദുൽ കരീം, ഷെഹിൻ ഷാജഹാൻ എന്നി വർ സംസാ രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും ട്രഷറർ മുഹ മ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

January 20th, 2019

write-with-a-ink-pen-ePathram

ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാര വാഹി കളെ തെര ഞ്ഞെടുത്തു.

ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍ സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയ പ്രകാശ് (ഓഡി റ്റർ), ജോഫി ചൊവ്വ ന്നൂർ (പ്രോഗ്രാം കോഡി നേറ്റർ) എന്നിവ രാണ് ഭാര വാഹികൾ.

committee-2019-chavakkad-press-forum-ePathram

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്

വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യ ക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നി വര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു

ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

January 20th, 2019

write-with-a-ink-pen-ePathram

ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയപ്രകാശ് (ഓഡിറ്റർ), ജോഫി ചൊവ്വന്നൂർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

committee-2019-chavakkad-press-forum-ePathram

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്

വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

January 17th, 2019

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കലാ – സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്കാ രിക വേദി, സ്കൂൾ വിദ്യാർത്ഥി കൾ ക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന – കളറിംഗ് മത്സരം നട ത്തുന്നു.

സാംസ്കാരിക വേദി രക്ഷാധി കാരി ആയി രുന്നു എം . കെ . രവി മേനോന്റെ സ്മര ണാർ ത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹ ല്യ ആശു പത്രി ഓഡി റ്റോ റിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന ചിത്ര രചന – കളറിംഗ് മത്സര ത്തില്‍ പങ്കെടുക്കു വാൻ താല്പര്യം ഉള്ള വിദ്യാർത്ഥി കൾ പേരു വിവരം ജനു വരി 20 നു മുമ്പായി samskarikavedhi @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തി ലോ 055 – 7059 769, 050 – 6711 437 ഫോൺ നമ്പറിലോ അറി യിക്കണം.

 

- pma

വായിക്കുക: , , , ,

Comments Off on ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ

January 17th, 2019

kalamandalam-gopi-kadhakali-kaundheyam-in-ksc-ePathram

അബുദാബി : കഥകളി പ്രേമികള്‍ക്ക് ഇനി മൂന്ന് ഉറക്ക മില്ലാ രാവു കള്‍. കലാ മണ്ഡലം ഗോപി ആശാനും സംഘ വും അവത രിപ്പി ക്കുന്ന ‘കൗന്തേയം’ ജനുവരി 17, 18, 19 തിയ്യതി കളില്‍ (വ്യാഴം, വെള്ളി, ശനി) അബു ദാബി കേരള സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

കുന്തി ദേവി യുടെ മക്കളായ കർണ്ണൻ, അർജ്ജു നൻ, ഭീമൻ, യുധിഷ്ടിരൻ എന്നിവരുടെ കഥ യാണ് കൗന്തേയം. വ്യാഴം രാത്രി എട്ടു മണി ക്ക് ‘കർണ്ണ ശപഥം’ അര ങ്ങില്‍ എത്തും. കലാ മണ്ഡലം ഗോപി (കർണ്ണൻ), മാർഗ്ഗി വിജയ കുമാർ (കുന്തി), കലാ മണ്ഡലം ബാല സുബ്ര ഹ്മ ണ്യൻ (ദുര്യോധനൻ), കലാ മണ്ഡലം പ്രവീൺ (ഭാനു മതി), കലാ നിലയം വിനോദ് (ദുശ്ശാ സനൻ) എന്നിവർ വേഷ ങ്ങൾ കെട്ടിയാടും.

വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറ പ്പാട്, മേളപ്പദം എന്നിവ ക്കു ശേഷം ‘സുഭദ്രാ ഹരണം’ കഥ കളി അരങ്ങേറും. ശനി യാഴ്ച ആറു മണി മുതല്‍ “കല്യാണ സൗഗ ന്ധികം” അരങ്ങേറും.

ഡോ. പി. വേണു ഗോപാലൻ (കഥ അവതരണം), പത്തി യൂർ ശങ്കരൻ കുട്ടി, കലാ മണ്ഡലം ബാബു നമ്പൂ തിരി, കലാ മണ്ഡലം കൃഷ്ണ കുമാർ (സംഗീതം), കലാ മണ്ഡലം കൃഷ്ണ ദാസ്, കലാ മണ്ഡലം വേണു മോഹൻ (ചെണ്ട), കലാ മണ്ഡലം രാജ നാരായ ണൻ, കലാ മണ്ഡ ലം ഹരി ഹരൻ (മദ്ദളം), കലാ നിലയം ഷാജി, ഏരൂർ മനോജ് (ചുട്ടി), പള്ളി പ്പുറം ഉണ്ണി കൃഷ്ണൻ, പനമന അരുൺ തുടങ്ങി യവ രാണ് പിന്നണിയില്‍.

വാർത്താ സമ്മേളന ത്തിൽ കലാ മണ്ഡലം ഗോപി, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്‌തി ഭാര വാഹി കളായ അഡ്വ. അൻ സാരി, മധു പരവൂര്‍, മണി രംഗ് പ്രതി നിധി കളായ അനൂപ്, കൃഷ്‍ണൻ, രോഹിത് തുടങ്ങിയവര്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ

Page 108 of 145« First...102030...106107108109110...120130140...Last »

« Previous Page« Previous « സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍
Next »Next Page » ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha