ദുബായ് : കൊടുങ്ങല്ലൂർ കോതപറമ്പ് നിവാസി കളുടെ യു. എ. ഇ. പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘ ടിപ്പിച്ചു. ദുബായ് ഗിസൈസിലെ അൽ തവാർ പാർക്കിൽ ഒരുക്കിയ സംഗമ ത്തിൽ എല്ലാ എമി റേറ്റു കളിൽ നിന്നുമുള്ള കോത പറമ്പ് നിവാസി കൾ പങ്കെടുത്തു.
ഡോക്ടർ സഫീർ അഹമ്മദ്, റഫീഖ് പനപ്പറമ്പിൽ, അൻസാരി, റഫീഖ് വട്ടപ്പറമ്പിൽ തുടങ്ങിയവർ ആശംസ കൾ നേർന്നു.
കോത പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി മെമ്പർ സിയാദ് കൊടുങ്ങല്ലൂർ മുഖ്യാതിഥി യായി സംബന്ധിച്ചു. പ്രദേശ ത്തിന്റെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലും നാടി ന്റെ പുരോഗതിക്ക് വേണ്ടിയും ഈ കൂട്ടായ്മ കൈ കൊള്ളേ ണ്ടതായ നില പാടു കളെ കുറിച്ച് സിയാദ് വിശദീകരിച്ചു.
അഭിലാഷ് പറമ്പത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് പോനാക്കുഴി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ – കായിക മത്സരങ്ങൾ നടന്നു.