അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.
അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.
ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക് പഞ്ചാ യത്ത് പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.
അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.