ജനീവ : കൊവിഡ് വൈറസ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടരാം എന്ന് ലോക ആരോഗ്യ സംഘടന.
മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുന പരി ശോധന നടത്തി എന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തു ന്നത് തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്നു എന്നും W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം അറിയിച്ചു.
മാത്രമല്ല എച്ച്. ഐ. വി. രോഗികള്‍ക്കു നല്‍കി വരുന്ന മരുന്നുകള്‍, റെമിഡിസിവര്‍ എന്നിവ ഉപ യോഗിച്ചുള്ള പരീക്ഷണം തുടരാനും W H O അനുമതി നല്‍കി.
മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സക്കു ഉപയോഗിക്കു മ്പോള്‍ മരണ സാദ്ധ്യത കൂടുതല്‍ എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതു കൊണ്ടു തന്നെ ലോക ആരോഗ്യ സംഘടന യുടെ സുരക്ഷാ നിരീക്ഷണ സമിതി ലഭ്യമായ എല്ലാ മരണ വിവര ങ്ങളും പരിശോധിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രോഗികളില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ള ആശങ്ക നില നിന്നിരുന്നു. അതിനാല്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം താൽക്കാലി കമായി നിർത്തി വെക്കുവാന്‍ ലോക ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നത്.