കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു

November 5th, 2024

logo-government-of-kerala-ePathram

തിരുവനന്തപുരം : കേരളത്തിലെ യുവ ജനങ്ങളുടെ കലാ – കായിക – സാഹിത്യ ശേഷി പരിപോഷിപ്പി ക്കുന്നതിന് കേരള സംസ്ഥാന യുവ ജന ക്ഷേമ ബോർഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവം 2024 ലോഗോ രൂപ കൽപ്പനക്കായി മത്സര അടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു.

എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ നവംബർ 11 വൈകുന്നേരം 5 മണിക്കു മുമ്പായി ലഭിക്കണം. എൻട്രികൾ അയക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം- 2024 ലോഗോ’ എന്ന് രേഖപ്പെടുത്തുക.

മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെൻറർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി. ഒ., തിരുവനന്തപുരം-43 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2733139, 2733602.

- pma

വായിക്കുക: , , ,

Comments Off on കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു

മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

October 22nd, 2024

supreme-court-declines-challenge-section-8-of-3-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ മദ്രസ്സകള്‍ അടച്ചു പൂട്ടണം എന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ യുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മദ്രസ്സകളിലെ അധ്യയന രീതി വിദ്യാര്‍ത്ഥികളുടെ ഭരണ ഘടന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശ ങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക്  കത്ത് അയച്ചിരുന്നത്.  സര്‍ക്കാര്‍ ധന സഹായം മദ്രസ്സകള്‍ക്ക് നല്‍കുന്നത് നിര്‍ത്തലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്ന് എതിരെ ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണ ഘടന നല്‍കുന്ന ഉറപ്പിൻ്റെ  ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

മദ്രസ്സാ ബോര്‍ഡുകള്‍ അടച്ചു പൂട്ടണം. മദ്രസ്സകൾക്കും ബോര്‍ഡുകള്‍ക്കും നല്‍കുന്ന സഹായം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണം. മുസ്‌ലിം ഇതര വിഭാഗ ത്തിലെ കുട്ടികള്‍ മദ്രസ്സകളിൽ പഠിക്കുന്നു എങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസ്സകളിൽ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നു എന്നതും ഉറപ്പു വരുത്തണം  എന്നും കത്തില്‍ പറയുന്നു.

ഇതിൻറെ അടിസ്ഥാനത്തില്‍ മദ്രസ്സകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ ഉത്തര്‍ പ്രദേശ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കി എന്നും ഉത്തരവില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

October 17th, 2024

national school games-epathram
കൊച്ചി : സംസ്ഥാന സ്‌കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ പകലും രാത്രിയിലുമായി നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് സ്‌കൂൾ കായിക മേള ഒരുക്കുക. 24,000 കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായിക മേള, ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം ആയി മാറും എന്നാണു പ്രതീക്ഷ എന്നും മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി. വിഭാഗങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക – വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്ര മേളയാകും.

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തിയ്യതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജന വിഭാഗ ങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. PRD

- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

August 14th, 2024

school-re-open-on-august-26-ministry-announce-accident-free-day-ePathram
അബുദാബി : പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 26 ന് ‘അപകട രഹിത ദിനം’ എന്ന പേരില്‍ ഒരു ദേശീയ ബോധ വല്‍ക്കരണ കാമ്പയിന്‍ ഒരുക്കി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകള്‍ തുറന്നാല്‍ പൊതുവെ ഗതാഗത ക്കുരുക്ക് സാധാരണമാണ് മാത്രമല്ല അപകടങ്ങളും അധികരിക്കും. ഇതിന് തടയിടാൻ കൂടിയാണ് ഈ ബോധ വല്‍ക്കരണ കാമ്പയിന്‍.

രണ്ടു മാസത്തെ വേനലവധിക്കു ശേഷം യു. എ. ഇ. യിലെ സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനം ട്രാഫിക് അപകട രഹിതമായി ഉറപ്പാക്കുവാൻ ഈ കാമ്പയിനില്‍ പങ്കെടുക്കുന്ന ഡ്രൈവർമാര്‍ക്ക് തങ്ങളുടെ ട്രാഫിക് ഫൈനുകളിലെ നാല് ബ്ലാക്ക് പോയിന്റുക ളിൽ കിഴിവ് നേടിയെടുക്കാം.

ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടൽ സന്ദർശിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ മന്ത്രാലയ ത്തിൻ്റെ  സോഷ്യല്‍ മീഡിയ പേജ് വിസിറ്റ് ചെയ്യാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

Page 2 of 7412345...102030...Last »

« Previous Page« Previous « അനാവശ്യമായി റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ നടപടി
Next »Next Page » ഗ്രന്ഥശാലാ ദിനം : ഇസ്ലാമിക് സെൻ്ററിൽ പുസ്തക ശേഖരണ ക്യാമ്പയിന് തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha