അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

August 20th, 2019

cbse-c-tet-registration-started-at-online-ePathram
തിരുവനന്തപുരം : സി. ബി. എസ്. ഇ. നടത്തുന്ന അദ്ധ്യാ പക യോഗ്യതാ നിര്‍ണ്ണയ പരീക്ഷ – സി-ടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) നു വേണ്ടി യുള്ള അപേക്ഷ കള്‍ സ്വീകരിച്ചു തുടങ്ങി.

ഒന്നു മുതല്‍ എട്ടു വരെ യുള്ള ക്ലാസ്സുകളി ലേ ക്കുള്ള അദ്ധ്യാപക രുടെ നിയമന ത്തിനു വേണ്ടി യുള്ള പരീക്ഷ ഡിസംബര്‍ എട്ടി നു നടക്കും. ഉദ്യോഗാര്‍ത്ഥി കള്‍ക്ക് സി-ടെറ്റ് വെബ് സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

രണ്ടു പേപ്പറുകള്‍ ആയിട്ടാണ് പരീക്ഷ കള്‍. ഒന്നാം പേപ്പര്‍ പ്രൈമറി അദ്ധ്യാ പകര്‍ക്കു വേണ്ടിയും (ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സു വരെ) രണ്ടാമത്തെ പേപ്പര്‍ എലിമെന്ററി അദ്ധ്യാപകര്‍ക്കു വേണ്ടിയും (6 മുതല്‍ 8 വരെ) ഉള്ള താണ്.

ഒരു പേപ്പര്‍ എഴുതുന്നവര്‍ പരീക്ഷാ ഫീസ് 700 രൂപ അട ക്കണം. രണ്ടു പരീക്ഷ യും എഴുതുന്ന വര്‍ 1200 രൂപയും അടക്കണം. സംവരണ വിഭാഗ ങ്ങള്‍ക്ക് ഇതിന്റെ പകുതി മാത്രം ഫീസ് അടച്ചാല്‍ മതി. സെപ്റ്റംബര്‍ 23 വരെ ഫീസ് അടക്കുവാനും കഴിയും.

സെപ്റ്റംബര്‍ 18 വരെ ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പി ക്കുവാന്‍ ഇവിടെ ക്ലിക്ക്  ചെയ്യാവുന്ന താണ്. രാജ്യത്ത് 110 കേന്ദ്ര ങ്ങളിലായി 20 ഭാഷ കളില്‍ പരീക്ഷ നടക്കും.

സര്‍ക്കാര്‍, കേന്ദ്രീയ വിദ്യാ ലയ, എന്‍. വി. എസ്, ടിബറ്റന്‍ സ്‌കൂളു കള്‍ എന്നി വിട ങ്ങളി ലേക്കുള്ള അദ്ധ്യാപക നിയമന ത്തിന് സി – ടെറ്റ് സ്‌കോര്‍ പരിഗ ണിക്കും.

- pma

വായിക്കുക: , , ,

Comments Off on അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മഴ കനത്തു : വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ബുധനാഴ്ച അവധി

August 13th, 2019

monsoon-rain-school-holidays-ePathram
കൊച്ചി : ന്യൂനമർദ്ദം രൂപപ്പെട്ടതിനാല്‍ കേരള ത്തില്‍ ശക്ത മായ മഴ പെയ്യും എന്നുള്ള കേന്ദ്ര കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് മുന്‍ നിറുത്തി അഞ്ചു ജില്ല കളി ലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ആഗസ്റ്റ് 14 ബുധ നാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂര്‍, മല പ്പുറം, കോഴി ക്കോട്, വയ നാട് എന്നീ ജില്ല കളിലെ പ്രൊഫ ഷണല്‍ കോളേജുകള്‍ അടക്ക മുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ക്കും അവധി യായിരിക്കും എന്ന് അതാതു ജില്ലാ കളക്ടര്‍ മാര്‍ അറിയിച്ചു.

സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., ഐ. സ്. ഇ. തുട ങ്ങിയ എല്ലാ സിലബസു കളിലേയും സ്‌കൂളു കള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണ വാടികള്‍, മത വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ എന്നിവ ക്കും അവധി ബാധകം ആയിരിക്കും.

  • Image Credit : Abhilash.PS. (Pinterest)

- pma

വായിക്കുക: , , , ,

Comments Off on മഴ കനത്തു : വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് ബുധനാഴ്ച അവധി

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകളും മാറ്റി

August 13th, 2019

rain-in-kerala-monsoon-ePathram

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, മലപ്പുറം, വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13നും 14നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും.

വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

- അവ്നി

വായിക്കുക: , ,

Comments Off on ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകളും മാറ്റി

എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

August 8th, 2019

rain-in-kerala-monsoon-ePathram
കോഴിക്കോട് : കനത്ത മഴക്കുള്ള സാദ്ധ്യതയുള്ള തിനാല്‍ സംസ്ഥാനത്തെ എട്ടു ജില്ല കളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ക്ക് വെള്ളിയാഴ്ച അവധി നല്‍കി. അതാതു ജില്ല കളി ലേയും കളക്ടര്‍ മാരാണ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കി, പത്തനം തിട്ട, കോട്ടയം, എറണാ കുളം, തൃശ്ശൂര്‍, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കാണ് അവധി പ്രഖ്യാ പിച്ചത്.

പത്തനം തിട്ട ജില്ല യിലെ പ്രൊഫഷണല്‍ കോളേ ജുകള്‍ മുതല്‍ അങ്കണ വാടികള്‍ ഉള്‍ പ്പെടെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്കും വെള്ളി യാഴ്ച അവധി പ്രഖ്യാപിച്ചതിനു പിന്നാലെ യാണ് മറ്റു ജില്ല കളി ലേയും അവധി പ്രഖ്യാപനം വന്നത്.

സംസ്ഥാനത്ത് വിവിധ ഭാഗ ങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇടുക്കിയില്‍ എട്ടു സ്ഥല ങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മല യോര മേഖല കളി ലേക്ക് യാത്ര ചെയ്യുന്ന വർക്കും തീര പ്രദേശ ങ്ങളില്‍ ശക്തമായ കാറ്റിനു സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

പോലീസും കെ. എസ്. യു. ക്കാരും ഏറ്റു മുട്ടി : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

July 22nd, 2019

police-brutality-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേ ജിലെ സംഘര്‍ഷം അന്വേഷിക്കണം എന്ന് ആവ ശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ ത്തകര്‍ സെക്രട്ടറി യേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസിന് നേരെ യൂത്ത് കോണ്‍ഗ്രസ്സ്, കെ. എസ്. യു. പ്രവര്‍ത്തകര്‍ കല്ലും കുപ്പി കളും മറ്റും എറിഞ്ഞ പ്പോള്‍ പോലീസ് ലാത്തിച്ചാർജ്ജു നടത്തി. പ്രവര്‍ ത്തകരെ പിരിച്ചു വിടാന്‍ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി യൂത്ത് കോണ്‍ ഗ്രസ്സ്, കെ. എസ്. യു. പ്രവര്‍ ത്ത കര്‍ക്കും പോലീസു കാര്‍ക്കും പരിക്കേറ്റു.

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവര്‍ത്ത കര്‍ ക്കു നേരെ യുണ്ടായ പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ പ്രതി ഷേധിച്ച് ജൂലായ് 23 ചൊവ്വാഴ്ച സംസ്ഥാന വ്യാപക മായി വിദ്യാ ഭ്യാസ ബന്ദിന് കെ. എസ്. യു. ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on പോലീസും കെ. എസ്. യു. ക്കാരും ഏറ്റു മുട്ടി : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

Page 43 of 74« First...102030...4142434445...506070...Last »

« Previous Page« Previous « ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു
Next »Next Page » ചന്ദ്രയാന്‍ 2 ഭൂമി യുടെ ഭ്രമണ പഥത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha