ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

July 22nd, 2019

kerala-students-epathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘ ടിപ്പിച്ച സമ്മര്‍ ക്യാമ്പ് (ഇൻസൈറ്റ് – 19) വര്‍ണ്ണാഭ മായ പരി പാടി കളോടെ സമാപിച്ചു. 10 ദിവസ ങ്ങളി ലായി ഒരുക്കിയ ക്യാമ്പില്‍ ഒന്ന് മുതൽ പത്താം തരം വരെ പഠി ക്കുന്ന 150 കുട്ടികൾ പങ്കെടുത്തു.

കോച്ച് ഇന്ത്യാ ട്രെയിനിംഗ് സെന്റർ കേരള ഡയറ ക്ടർ കെ. വി. അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് ഷാഹിദ് എന്നി വര്‍ നേതൃത്വം നല്‍കിയ ‘ഇൻസൈറ്റ് – 19’ ക്യാമ്പില്‍ ഷഹീന്‍ അലി, ലത്തീഫ് മമ്പാട്, ബഷീർ പുതു പ്പറമ്പ്, നൗഷാദ് കൊയിലാണ്ടി തുടങ്ങിയ വര്‍ പരി ശീലനം നല്‍കി.

കെ. കെ. മൊയ്തീൻ കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ട്രഷറർ ഹംസ നടുവിൽ, ശ്രീജിത് കുമാർ, കെ. വി. മുഹ മ്മദ് കുഞ്ഞി, കരീം, അഹമ്മദ് കുട്ടി, ബി. സി. അബൂ ബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ ഭാഗിക അവധി

July 21st, 2019

rain-in-kerala-monsoon-ePathram

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് ചില ജില്ലകളില്‍ ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് , കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിപ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളിന് മാത്രമാണ് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സാപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജില്ലകളില്‍ ഭാഗിക അവധി

കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

July 21st, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.

സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി

July 16th, 2019

malayalee-samajam-summer-camp-changathikkoottam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പി ക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം-19’ വര്‍ണ്ണാഭ മായ പരി പാടി കളോടെ തുടക്ക മായി. യു. എ. ഇ. എക്സ് ചേഞ്ച് ഇവന്റ്ചീഫ് വിനോദ് നമ്പ്യാർ സമ്മർ ക്യാമ്പി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

samajam-summer-camp-2019-changathikkoottam-childrens-ePathram

ക്യാമ്പ് ഡയറ ക്ടര്‍ അലക്സ് താളു പ്പാടത്ത്, സമാജം ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡ ണ്ട് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര, ക്യാമ്പ് കോഡി നേറ്റര്‍ മാരായ മൊയ്തീൻ അസീസ്, ഷാജി കുമാര്‍ തുടങ്ങി യവർ സംബന്ധിച്ചു.

കുട്ടി കളി ലെ സർഗ്ഗ വാസന കൾ പരി പോഷി പ്പിക്കാന്‍ ഉതകും വിധം കളി കളും പാട്ടു കളും കോർത്തി ണക്കി യാണ് ക്യാമ്പ് ചിട്ടപ്പെടുത്തി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി

മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍

July 11th, 2019

malayalee-samajam-summer-camp-2019-ePathram
അബുദാബി : മലയാളി സമാജം കുട്ടി കള്‍ക്ക് വേണ്ടി ഒരുക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം – 2019’ ഇന്നു മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ തുടക്കം കുറിക്കും.

വേനൽ അവധിക്കു നാട്ടി ലേക്ക് പോകാൻ കഴിയാത്ത കുട്ടി കൾ ക്ക് നാടൻ പാട്ടി ലൂടെയും കളി കളി ലൂ ടെയും പഴ ഞ്ചൊല്ലു കളി ലൂടെയും കടങ്കഥ കളി ലൂടെ യും നാടിനെ അടുത്ത് അറി യുവാൻ അവ സരം ഒരുക്കുക യാണ് എന്ന് സമാജം ഭാര വാഹി കൾ വാർത്താ സമ്മേ ളന ത്തിൽ അറി യിച്ചു.

എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ യാണ് ‘ചങ്ങാതി ക്കൂട്ടം’ മൂന്നു പതിറ്റാണ്ടാ യി കിഡ്‌സ് പ്രോഗ്രാം കോഡി നേറ്റര്‍ ആയി പ്രവർ ത്തി ക്കുന്ന അലക്‌സ് താളു പ്പാടത്ത് ‘ചങ്ങാതി ക്കൂട്ടം’ ക്യാമ്പിനു നേതൃത്വം നല്‍കും.

press-meet-malayalee-samajam-summer-camp-2019-ePathram
കലാ – സാഹിത്യപരമായ സര്‍ഗ്ഗ വാസന കളേ യും കായിക രംഗ ങ്ങളി ലെ മികവി നേയും പ്രോല്‍ സാഹി പ്പിക്കുക എന്ന തില്‍ ഉപരി വ്യക്തിത്വ വികസനവും അതോടൊപ്പം കുട്ടി കളിലെ ആത്മ വിശ്വാസം വര്‍ദ്ധിപ്പി ക്കുവാനും ഉത കുന്ന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കി യിരി ക്കുന്നത്.

വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡണ്ട് സലീം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര, കെ. കെ. മൊയ്‌തീൻ കോയ, രോഹിത്, ക്യാമ്പ് ഡയറ ക്ടര്‍ അലക്‌സ് താളു പ്പാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

അബുദാബിയുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള നൂറ്റമ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെ ടുക്കു ന്നത്. കുട്ടി കളുടെ ക്യാബിനറ്റ് രൂപീകരിച്ചു കൊണ്ട് ഓരോ രുത്തർ ക്കും ഓരോ വകുപ്പുകൾ നൽകി അതതു ദിവസ ങ്ങളിലെ പ്രവർത്തന ങ്ങൾ ഏകോ പിപ്പി ക്കു കയും നിയന്ത്രി ക്കുകയും ചെയ്യും എന്ന് ക്യാമ്പ് ഡയറക്ടർ അലക്സ് താളു പാടത്ത് പറഞ്ഞു.

കുട്ടികൾക്ക് പ്രത്യേക യൂണി ഫോം, ഡയറി കൾ, ബാഡ്ജ് എന്നിവ നല്‍കും. ഓരോ ദിവസ ത്തെ യും വിവരങ്ങൾ ഡയറിയിൽ രേഖ പ്പെടുത്തി അവതരിപ്പിക്കുന്ന രീതിയും ക്യാമ്പി ന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.

- pma

വായിക്കുക: , , ,

Comments Off on മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍

Page 44 of 74« First...102030...4243444546...506070...Last »

« Previous Page« Previous « ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി
Next »Next Page » കുവൈറ്റില്‍ എ. ബി. എ തെറാപ്പിസ്റ്റു കള്‍ക്ക് തൊഴില്‍ അവസരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha