അബു ദാബി : ലോകമെങ്ങും നവ വത്സരാഘോഷങ്ങൾ നടന്നപ്പോൾ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. പ്രവാസ ലോകം പുതു വർഷത്തെ എതി രേറ്റത് ആഘോഷ പൂർവ്വ മായിരുന്നു. ഇന്ത്യൻ സാമൂഹ്യ സംഘടന കൾ വിപു ല മായ പരിപാടികൾ ഒരുക്കി.
സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധി യൊടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്കമുള്ള പ്രവാസികൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളിലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.
അബുദാബി കോർണീഷ് ശനിയാഴ്ച വൈകു ന്നേര ത്തോടെ ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും പുതു വർഷാ ശംസകൾ നേർന്നു കൊണ്ടുള്ള ആധു നിക ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചിരുന്നു.
യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരിപാടി കളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി. കരി മരുന്നു പ്രയോഗവും കലാ പരിപാടികളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന വര്ണ്ണ ശബളമായ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി.