ഈദുൽ ഫിത്വർ 2023 : ശനിയാഴ്ച സാദ്ധ്യത എന്ന് ആസ്​ട്രോണമി സെന്‍റർ

April 18th, 2023

international-astronomy-center-says-eid-ul-fitr-may-be-saturday-22-april-2023-ePathram
ദുബായ് : യു. എ. ഇ. ഉൾപ്പെടെയുള്ള അറബ് രാജ്യ ങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പ് ഉപയോഗിച്ചോ റമദാന്‍ 29 വ്യാഴാഴ്ച (ഏപ്രില്‍- 20) ശവ്വാല്‍ മാസ പ്പിറവി കാണാൻ സാദ്ധ്യത ഇല്ലാത്തതിനാല്‍ ഏപ്രിൽ 21 വെള്ളിയാഴ്ച റമദാൻ 30 പൂർത്തിയാക്കി 22 ശനിയാഴ്ച ശവ്വാൽ ഒന്ന് ആകുവാന്‍ സാദ്ധ്യത എന്നും ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കും എന്നും  ഐ. എ. സി. (അന്താരാഷ്ട്ര ആസ്ട്രോണമി സെന്‍റർ) ട്വിറ്ററിലൂടെ അറിയിച്ചു.

*Image Credit : I A C FB Page

 

- pma

വായിക്കുക: , , , , ,

Comments Off on ഈദുൽ ഫിത്വർ 2023 : ശനിയാഴ്ച സാദ്ധ്യത എന്ന് ആസ്​ട്രോണമി സെന്‍റർ

റമദാന്‍ 29 മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യില്‍ പൊതു അവധി

April 18th, 2023

crescent-moon-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാൾ പ്രമാണിച്ച് റമദാന്‍ 29 (ഏപ്രില്‍- 20 വ്യാഴാഴ്ച) മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യിലെ സർക്കാർ – സ്വകാര്യ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു.

റമദാൻ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ മാസ പ്പിറവി കാണുന്നു എങ്കില്‍ ശനിയാഴ്ച ഈദ് ആഘോഷിക്കും. ഇതു പ്രകാരം സര്‍ക്കാര്‍ ജീവനക്കാർക്ക് ഏപ്രില്‍ 24 തിങ്കളാഴ്ചയും കൂടി അഞ്ച് ദിവസത്തെ അവധി ലഭിക്കും. MoHRE & WAM

- pma

വായിക്കുക: , ,

Comments Off on റമദാന്‍ 29 മുതൽ ശവ്വാൽ 3 വരെ യു. എ. ഇ. യില്‍ പൊതു അവധി

മുഖ്യമന്ത്രി പിണറായി വിജയന് മെയ് 7 ന് അബുദാബിയിൽ പൗര സ്വീകരണം

April 10th, 2023

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : യു. എ. ഇ. ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാൻ മെയ്‌ ആദ്യ വാരം അബുദാബിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗര സ്വീകരണം നൽകും.

മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് പിണറായി വിജയൻ അബുദാബിയിൽ പൊതുജന സ്വീകരണം ഏറ്റു വാങ്ങുന്നത്.

അബുദാബി നാഷണൽ തീയ്യേറ്ററിൽ വെച്ച് 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു യോഗത്തിൽ, രണ്ടാം ഇടതു മുന്നണി സർക്കാറിൻെറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു കൊണ്ട് പൊതു ജനങ്ങളെ അഭിസംബോധന ചെയ്യും.

സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ. യൂസഫലി മുഖ്യ രക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

മറ്റു രക്ഷാധികാരികൾ : ഒ. വി. മുസ്തഫ (ഡയറക്ടർ, നോർക്ക), വി. നന്ദ കുമാർ (ഡയറക്ടർ മാർക്കറ്റിംഗ് & കമ്മ്യൂണി ക്കേഷൻ – ലുലു ഗ്രൂപ്പ്), കെ. മുരളീ ധരൻ, (എസ്. എഫ്. സി ഗ്രൂപ്പ്), പി. ബാവ ഹാജി (ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട്), ഡി. നടരാജൻ, (ഐ. എസ്. സി. പ്രസിഡണ്ട്, റഫീക്ക് കയനയിൽ, (മലയാളി സമാജം പ്രസിഡണ്ട്), മുബാറക് മുസ്തഫ (അൽ ഐൻ ഐ. എസ്. സി. പ്രസിഡണ്ട്), പി. പത്മ നാഭൻ, ബാബു വടകര, ബി. യേശു ശീലൻ, ഗണേഷ് ബാബു, രാജൻ അമ്പലത്തറ, കുഞ്ഞി രാമൻ നായർ,

ചെയർമാൻ : അഡ്വ. അൻസാരി സൈനുദ്ധീൻ, വൈസ് ചെയർമാൻമാർ : സലിം ചിറക്കൽ, എ. കെ. ബീരാൻ കുട്ടി, റോയ് വർഗ്ഗീസ്, ടി. കെ. മനോജ്. അജിത് ജോൺസൺ, നിർമ്മൽ ചിയ്യാരത്ത്, സൂരജ് പ്രഭാകർ, എം. കെ. സജീവൻ, ഇ. കെ. സലാം, പി. ചന്ദ്രശേഖരൻ, ഷുക്കൂറലി കല്ലിങ്കൽ, ഹമീദ് പരപ്പ, പി. എം. ഫാറൂക്ക്, പി. എം. ഹമീദലി.

കൺവീനർമാർ : വി. പി. കൃഷ്ണകുമാർ, ഷെറീൻ വിജയൻ, സഫറുള്ള പാലപ്പെട്ടി, ടോമിച്ചൻ, ഫസൽ കുന്ദംകുളം, ടി. കെ. അബ്ദുസ്സലാം, കെ. വി. രാജൻ, ഇഖ്ബാൽ എന്നിവര്‍.

കേരള സോഷ്യൽ സെന്‍ററിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ അംഗീകൃത – സാംസ്കാരിക സംഘടനാ സാരഥികളും കൂട്ടായ്മ കളുടെയും പ്രതിനിധികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യമന്ത്രി പിണറായി വിജയന് മെയ് 7 ന് അബുദാബിയിൽ പൗര സ്വീകരണം

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

മൈൻഡ് & മ്യൂസിക് ഇവന്‍റ് : സ്വാഗത സംഘം രൂപീകരിച്ചു

February 6th, 2023

edappalayam-mind-and-music-ePathram
അബുദാബി : ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ഒരുക്കുന്ന മൈൻഡ് & മ്യൂസിക് ഇവന്‍റ് 2023 മാർച്ച് 12 ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടക്കും. മെന്‍റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകർ എടപ്പാൾ വിശ്വന്‍, കൊല്ലം ഷാഫി, സിന്ധു പ്രേംകുമാർ എന്നിവർ മൈൻഡ് ആൻഡ് മ്യുസിക് ഇവന്‍റിന്‍റെ ഭാഗമാവും.

മെന്‍റലിസവും മ്യൂസിക്കും ചേർന്നുള്ള ഈ ഫ്യൂഷൻ ഷോ കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കും എന്ന് സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സംഘാടകര്‍ അറിയിച്ചു. യോഗത്തില്‍ വെച്ച് പ്രോഗ്രാമിന്‍റെ പോസ്റ്റർ പുറത്തിറക്കി

edappalayam-fusion-of-mentalism-and-music-ePathram

പോസ്റ്റര്‍ പ്രകാശനം

ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ എടപ്പാൾ, ചെയർമാൻ മജീദ്, സെക്ര ട്ടറി പി. വി. ജാഫർ, പ്രോഗ്രാം കൺവീനർ ബാബുരാജ്, മീഡിയ കൺവീനർ നിഷാർ പട്ടർ മഠത്തിൽ, രാജേഷ്, വനിതാ വിഭാഗം കോഡിനേറ്റർ ഷഹന ഷെറിൻ, റബിത രാജേഷ് എന്നിവർ സംബന്ധിച്ചു. രജീഷ് പാണേക്കാട്ട്, അഷ്‌റഫ്‌ നടുക്കാട്ടിൽ, താഹ മാഷ്, നൗഷാദ് കല്ലമ്പുള്ളി, രാജൻ കാലടി, റഹീദ് അഹ്‌മദ്, ദീപക് ദാസ്, ആഷിക് കൊട്ടിലിൽ, ഹബീബ് റഹ്മാൻ, അമീൻ കോലക്കാട്ട് എന്നിവർ സംസാരിച്ചു. FB Page

- pma

വായിക്കുക: , , ,

Comments Off on മൈൻഡ് & മ്യൂസിക് ഇവന്‍റ് : സ്വാഗത സംഘം രൂപീകരിച്ചു

Page 27 of 111« First...1020...2526272829...405060...Last »

« Previous Page« Previous « പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
Next »Next Page » കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha