അബുദാബി : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച ‘സ്നേഹ സംഗമ’ ത്തില്‍ സംഗീത രംഗത്തെ പ്രതിഭ കളെ ആദരിച്ചു.
വിവിധ ഭാഷകളിലായി ആയിര ക്കണ ക്കിനു ഗാന ങ്ങള്‍ക്ക് ഓര്‍ക്കസ്റ്റട്ര നിര്‍വ്വഹിച്ച സംഗീത ജ്ഞനും സംവി ധായ കനു മായ ചക്രവര്‍ത്തി ഫെയിം സുശീലൻ മാസ്റ്റർ (പി. സി. സുശി), മാപ്പി ളപ്പാട്ടു ഗാന ശാഖ യിലെ പ്രവാസി സാന്നിദ്ധ്യം ഗാന രചയി താ വും സംഗീത സംവി ധായ കനു മായ സുബൈർ തളിപ്പറമ്പ, സപ്ത സ്വര രാഗ ലയ’ അംഗ ങ്ങളും ടെലി വിഷന്‍ റിയാലിറ്റി ഷോ കളി ലൂടെ ശ്രദ്ധേയ രായി ക്കഴിഞ്ഞ കുരുന്നു ഗായിക മാരായ കല്യാണി വർമ്മൻ, അനീനാ അനൂപ് എന്നിവ രാണ് ‘സപ്ത സ്വര രാഗലയ’ യുടെ ആദരവ് ഏറ്റു വാങ്ങിയത്.
ചടങ്ങിൽ, ഗ്രൂപ്പ് അഡ്മിൻമാരായ അബ്ദുൽ സമദ്, പ്രശാന്ത് നായർ, ബിജു കാട്ടാമ്പള്ളിൽ എന്നിവർ സംസാ രിച്ചു. സംഗീത സംവിധായ കൻ ബൈജു രവീന്ദ്രൻ, ഇ – പത്രം കറസ്പോണ്ടന്റ് പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു.
‘സപ്ത സ്വര രാഗ ലയ’ (SSRL) ഒരുക്കുന്ന സംഗീത ആൽബം, മ്യൂസിക് ബാൻഡ് എന്നി വക്കുള്ള ഒരുക്ക ങ്ങൾ തുടങ്ങി യതായി അഡ്മിൻസ് അറിയിച്ചു.
അമ്പതോളം അംഗ ങ്ങൾ അവതരി പ്പിച്ച സംഗീത നിശ യും മിമിക്സ് പരേഡ്, കോമഡി സ്കിറ്റ്, ആകർഷ കങ്ങ ളായ നൃത്ത നൃത്യങ്ങളും അരങ്ങേറി.
ഒരു വര്‍ഷം മുന്‍പേ ഗായകന്‍ ശരത് പരമേശ്വര്‍ ദുബായില്‍ വെച്ചു രൂപീ കരിച്ച ‘സപ്ത സ്വര രാഗ ലയ’ എന്ന ഫേയ്സ് ബുക്ക് ഗ്രൂപ്പില്‍ ഇപ്പോള്‍ മൂന്നര ലക്ഷ ത്തോളം അംഗ ങ്ങളാണ് ഉള്ളത്.
കല, സംഗീതം, കൃഷി, പാചകം എന്നീ മേഖല കൾ ക്കായി വ്യത്യസ്ത മായ പേജു കളി ലൂടെ സം വദിക്കുന്ന അംഗ ങ്ങളുടെ നാലാ മത്തെ കുടുംബ സംഗമം ആണ് ഇപ്പോള്‍ നടന്നത്.
കുറഞ്ഞ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയ ഈ സൗഹൃദ കൂട്ടാ യ്മ യിലൂ ടെ നിരവധി പ്രതിഭ കള്‍ പ്രശസ്തി യുടെ വെള്ളി വെളിച്ച ത്തിലേക്ക് എത്തി ച്ചേര്‍ന്നിട്ടുണ്ട്. യു. എ. ഇ. ചാപ്റ്റര്‍ പ്രതി നിധി കളായ ബിജോയ് കേശവൻ, രജീഷ് മണി, ബിജോ എരുമേലി, അനൂപ് ദാസ്, ശ്രീജിത് നായർ, അഖിൽ, റഫീഖ്, ചാൾസ്, സിനാജ്, ഹനീഫ്, പ്രേംജിത്, രാജേഷ് തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
വിവരങ്ങൾക്ക് : +971 50 986 2455.