അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാർഷി ക ത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വർഷാ ചര ണ ത്തിന്റെ ഭാഗ മായി ‘ഇയര്‍ ഓഫ് സായിദ്’ലോഗോ യുള്ള സീലുകൾ (എൻട്രി സ്റ്റാമ്പ്) അബുദാബി എയർ പോർട്ടിൽ വന്നിറ ങ്ങുന്ന യാത്ര ക്കാരുടെ പാസ്സ് പോര്‍ട്ടു കളില്‍ പതിച്ചു തുടങ്ങി.
ലോക രാജ്യ ങ്ങ ളിൽ നിന്നുള്ളവരെ യു. എ. ഇ. യി ലേക്ക് സ്വാഗതം ചെയ്യുന്ന നയം നടപ്പി ലാക്കിയ, ലോക മെമ്പാടും സഞ്ചരിച്ച് നയ തന്ത്ര ബന്ധങ്ങൾ കാത്തു സൂക്ഷി ച്ചിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂല്യ ങ്ങളെയും തത്ത്വ ങ്ങളെയും ആഘോ ഷി ക്കുകയാണ് ഈ നട പടി യിലൂടെ എന്ന് അബു ദാബി വിമാനത്താവളം ആക്ടിം ഗ് സി. ഇ. ഒ. അബ്ദുൽ മജീദ് അൽ ഖൂരി പറഞ്ഞു.
ഈ വർഷം മുഴുവൻ ഇത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്ര പിതാ വിന്റെ മുഖം ആലേഖനം ചെയ്ത എൻട്രി സ്റ്റാമ്പു കൾ അബു ദാബി ഇമി ഗ്രേഷന്‍ വിഭാഗ മാണ് തയ്യാറാ ക്കിയത്.
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.
മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.
സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.
വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.
മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.
രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.
സോംഗ് ലവ് ഗ്രൂപ്പിന്റെബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.
അബുദാബി : മലയാളി സമാജം ഈദ് ആഘോഷ ങ്ങൾ രണ്ടാം പെരുന്നാ ദിന മായ ജൂൺ 16 ശനി യാഴ്ച വൈകുന്നേരം 8 മണി മുതൽ അബുദാബി മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ അരങ്ങേറും എന്ന് ഭാര വാഹി കൾ അറിയിച്ചു.
യു. എ. ഇ. യിലെ പ്രഗല്‍ഭരായ കലാ കാരന്മാരും മല യാളി സമാജ ത്തിന്റെ അംഗ ങ്ങളും ചേര്‍ന്നൊ രുക്കുന്ന ഈദ് ആഘോഷ പരി പാടി യിൽ പരമ്പരാ ഗത വും ആധു നിക വുമായ കലാ രൂപങ്ങളെ സമന്വ യിപ്പിച്ചു കൊണ്ട് തികച്ചും വ്യത്യ സ്ത മായ രീതി യിലാ ണ് സമാജം കലാ വിഭാഗം അവതരി പ്പിക്കുക. പഴമ യുടെ ഈണ ങ്ങളില്‍ പുതുമ യുടെ നൃത്ത ച്ചുവടു കളോടെ യാണ് ഒപ്പനയും മറ്റു നൃത്ത രൂപ ങ്ങളും ഒരു ക്കി യിട്ടു ള്ളത്.
മാപ്പിള പ്പാട്ടുകളും ഹാസ്യ കലാ പ്രക ടന ങ്ങളും എല്ലാം അബുദാബി മലയാളി സമാജ ത്തി ന്റെ ഈദ് ആഘോഷ പരി പാടി കളെ വ്യത്യസ്ത മാക്കും.
പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.
അബുദാബി : ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി യു. എ. ഇ. യിലെ പൊതു മേഖല ക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല ക്ക് രണ്ടു ദിവസവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും. ശവ്വാൽ മാസം മൂന്ന് വരെ അവധി തുടരും.
വെള്ളി യാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെ യും റമദാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച ഈദ് വരു ന്നത് എങ്കില്‍ ജൂണ്‍ 18 വരെ അവധി ആയിരിക്കും. എന്നാല്‍ സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്നും രണ്ടും മാത്ര മായി രിക്കും അവധി.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.