ന്യൂഡല്‍ഹി : പ്രവാസി ക്ഷേമത്തിനു വേണ്ടി രൂപീ കരിച്ചിട്ടുള്ള ‘ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടിന്റെ’ (ഐ. സി. ഡബ്ല്യു. എഫ്.) മാനദണ്ഡങ്ങള്‍ പരിഷ്‌കരി ക്കുവാനായി കേന്ദ്ര മന്ത്രി സഭ തീരു മാനിച്ചു.
പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗി ക്കുവാന്‍ വേണ്ടി 2009ലാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ട് എന്ന ഈ ക്ഷേമ നിധി രൂപീകരിച്ചത്.
അടിയന്തര ഘട്ടങ്ങളിലെ ഉപയോഗങ്ങള്‍ കൂടാതെ പ്രവാസി കളുടെ ക്ഷേമ വുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യ ങ്ങള്‍ക്ക് ഇത് ഉപയോഗിക്കും.
സാമൂഹിക കൂട്ടായ്മകളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും കോണ്‍സുലര്‍ സേവന ങ്ങള്‍ പണം വിനി യോഗി ക്കാന്‍ പുതിയ മാനദണ്ഡ ത്തില്‍ വ്യവസ്ഥ യുണ്ട്. വിദേശ ത്തുള്ള ഇന്ത്യ ക്കാരുടെ ആവശ്യ ങ്ങള്‍ക്ക് വേഗ ത്തില്‍ ഉപകാര പ്പെടും വിധം പണം വിനിയോഗിക്കാന്‍ ഇളവുകള്‍ നല്‍കും.