അബുദാബി : രാജ്യത്ത് നികുതി നടപ്പി ലാക്കു വാന്‍ പുതിയ ചട്ട ങ്ങളും നടപടി ക്രമ ങ്ങളും യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാ പിച്ചു.
നികുതി സമാഹര ണവും നിര്‍വ്വ ഹണവും നിയന്ത്രി ക്കുന്ന ഫെഡറല്‍ നിയമ ത്തില്‍ ( No : 7 of 2017) മൂല്യ വർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് ടാക്‌സ് ഉൾപ്പെ ടെയുള്ള എല്ലാ നികുതി കളു ടെയും ഘടനയും നികുതി ദാതാ ക്കളു ടെയും ഫെഡറൽ ടാക്സ് അഥോ റിറ്റി (എഫ്. ടി.എ.) യുടെ യും ഉത്തര വാദിത്വ ങ്ങളും വ്യക്ത മായി വിശദീ കരിക്കു ന്നുണ്ട്.
രാജ്യത്തെ എല്ലാ വ്യാപാര ഇട പാടു കളുടെയും പൂർണ്ണ വിവര ങ്ങൾ അഞ്ചു വർഷ ത്തേക്കു നിര്‍ബ്ബന്ധ മായും സൂക്ഷിച്ചു വെക്കണം എന്ന താണ് പ്രധാന വ്യവസ്ഥ.
ഓഡിറ്റു കള്‍, റീഫണ്ട്, നികുതി സമാ ഹരണം, നികുതി രജിസ്‌ട്രേ ഷന്‍, റിട്ടേണ്‍ തുടങ്ങിയയും നിയമ ത്തില്‍ വ്യക്ത മാക്കി യിട്ടുണ്ട്. രാജ്യമൊട്ടാകെ ബാധകമായ പൊതു നിയമം ആയിരിക്കും ഇത്.