ന്യൂഡൽഹി : മഹാത്മാ ഗാന്ധി സീരീസിൽ ഉൾപ്പെട്ട പുതിയ 200 രൂപ നോട്ടു കള്‍ ആഗസ്റ്റ് 25 വെള്ളി യാഴ്ച പുറത്തിറക്കും എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.
മഞ്ഞ നിറ ത്തിലുള്ള നോട്ടിന്റെ മുന്‍ ഭാഗത്ത് മദ്ധ്യത്തി ലായി മഹാത്മാ ഗാന്ധി യുടെ ചിത്രവും തൊട്ട ടുത്തായി 200 എന്നും അച്ചടിച്ച നോട്ടി ന്റെ മറു ഭാഗത്ത് സ്വച്ഛ് ഭാരത് ചിഹ്നവും സാഞ്ചി സ്തൂപ വും പ്രിന്റ് ചെയ്തി രിക്കുന്നു.
ആർ. ബി. ഐ. ഗവർണ്ണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടി പുറത്തിറ ങ്ങുന്ന നോട്ടു കൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ തെര ഞ്ഞെടു ക്കപ്പെട്ട ഓഫീസു കളിൽ നിന്നും ചില ബാങ്കു കൾ വഴിയും ആയിരിക്കും ലഭി ക്കുക എന്നും ആർ. ബി. ഐ. വാർത്താ കുറിപ്പിൽ പറയുന്നു.