ദുബായ് : കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ പ്രദേശത്തെ യൂത്ത് ക്ലബ്ബുകൾ സംയുക്തമായി ദുബായിൽ സംഘടിപ്പിച്ച നൈബേഴ്‌സ് പ്രീമിയർ ലീഗ് മൂന്നാം സീസണിലെ വാശിയേറിയ മത്സരത്തിൽ ഗ്രീൻ സ്റ്റാർ പാലായി ജേതാക്കളായി.
ദുബായ് ഖിസൈസിലെ ടാർജറ്റ് ഫുട് ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെൻറിൽ സൂപ്പർ സ്റ്റാർ കൊളവയൽ, റോയൽ സ്റ്റാർ മുട്ടുന്തല, ബ്രദേഴ്സ് കൊളവയൽ, ഗോൾഡൻ സ്റ്റാർ ഇട്ടമ്മൽ, അജ്മാസ് ഇഖ്ബാൽ നഗർ എന്നീ ക്ലബ്ബുകൾ മാറ്റുരച്ചു.
ഇഖ്ബാൽ ഹത്ബൂർ, ആരിഫ് കൊത്തിക്കാൽ, കരീം കൊളവയൽ, സുബൈർ കെ. എം. കെ., റഷീദ് മാസ്റ്റാജി, സഹീർ പാലായി, ഖാദർ ബെസ്റ്റോ, നൂറുദ്ദീൻ കൊളവയൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.