അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

November 23rd, 2022

qatar-world-cup-2022-saudi-arabia-beat-argentina-in-group-c-tournament-ePathram
ദോഹ : ഫിഫ ലോക കപ്പ് ഫുട് ബോള്‍ മത്സരത്തില്‍ സൗദി അറേബ്യക്ക് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് സി യില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്കാണ് ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന യെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. അര്‍ജന്‍റീനക്ക് എതിരേ സൗദി അറേബ്യ നേടുന്ന ആദ്യ ജയം. ലോക കപ്പ് ഫുട് ബോള്‍ ചരിത്രത്തില്‍ അര്‍ജന്‍റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ഇത്.

ദേശീയ ടീമിന്‍റെ വിജയം ആഘോഷിക്കുവാന്‍ സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവന ക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം

ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

November 21st, 2022

fifa-world-cup-football-qatar-2022-logo-ePathram
ദോഹ : നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ 2022 ഫിഫ ലോക കപ്പ് ഫുട് ബോള്‍ മാമങ്കത്തിനു നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ തുടക്കമായി.

നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി തിരശ്ശീല ഉയര്‍ന്ന ലോക കായിക ഉത്സവത്തിനായി അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ ലോകം ഒത്തു കൂടി. ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളെ സ്വാഗതം ചെയ്തു. വിവിധ സംഗീത കലാ കായിക പരിപാടികള്‍ അരങ്ങേറി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് എതിരെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഇക്വഡോര്‍ തകർപ്പൻ ജയം കരസ്ഥമാക്കി. മത്സര ത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു.

എന്നെര്‍ വലന്‍ഷ്യയാണ് ഇക്വഡോറിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.

Image Credit : The Official Emblem of the 22nd edition of the FIFA WorldCup , WiKiPeDia

- pma

വായിക്കുക: , , ,

Comments Off on ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

November 26th, 2020

diego-maradona-art-udayan-edappal-ePathram
തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.

‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’

അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.

ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.

അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി

- pma

വായിക്കുക: , , , , ,

Comments Off on മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

November 26th, 2020

maradona ലോക ഫുട്‌ബോളി ലെ പകരം വെക്കാനില്ലാത്ത ഇതിഹാസ താരം ഡീഗോ അര്‍മാന്‍ഡോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെ യിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്ര ക്രിയ കഴിഞ്ഞു വിശ്രമത്തില്‍ ആയിരുന്നു.

1960 ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാന മായ ബ്യൂണസ് ഐറിസി ലാണ് ജനനം. 1986 ൽ ലോകകപ്പ് കിരീടം അര്‍ജന്റീന യി ലേക്ക് എത്തിയത് മറഡോണ യുടെ ഗോളിലൂടെ യായിരുന്നു.

ലോക കപ്പ് 2010

പെലെയും മറഡോണയും 

- pma

വായിക്കുക: , ,

Comments Off on ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

ചരിത്ര വിജയം : ഖത്തറിന് ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ കിരീടം

February 2nd, 2019

logo-afc-asian-cup-uae-2019-ePathram
ദോഹ : ഏഷ്യൻ കപ്പ് ആദ്യമായി ഖത്തറി ലേക്ക്. അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ അഞ്ചാം കിരീടം ലക്ഷ്യമാക്കി കളത്തില്‍ ഇറങ്ങിയ ജപ്പാനെ ഒന്നിന് എതിരേ മൂന്നു ഗോളു കള്‍ക്കാണ് ഖത്തര്‍ മലര്‍ത്തി യടിച്ചത്.

അൽമോസ് അലി, അബ്ദുൽ അസീസ് ഹാത്തിം, അക്രം അഫിഫ് എന്നീ കളിക്കാര്‍ ഖത്തറി നു വേണ്ടി ഗോളു കൾ നേടി. ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച കളി ക്കാര നും കൂടുതൽ ഗോൾ നേടിയ താരവും ആയത് അൽ മോസ് അലി. ഏറ്റവും മികച്ച ഗോൾ കീപ്പര്‍ ഖത്തറിന്റെ സാദ് അൽ ഷീബ്.

- pma

വായിക്കുക: ,

Comments Off on ചരിത്ര വിജയം : ഖത്തറിന് ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ കിരീടം

Page 2 of 1012345...10...Last »

« Previous Page« Previous « ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം
Next »Next Page » മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha