
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.
അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്. അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.
അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടി യതാകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തി യത്.
ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.
Tag : World Football, India Football , Kerala Football
























