പതിനെട്ടു വയസ്സു മുതല്‍ 44 വരെയുള്ള വർക്ക് വാക്‌സിൻ : രജിസ്‌ട്രേഷൻ ആരംഭിച്ചു

May 16th, 2021

register-for-covid-vaccination-with-co-win-app-ePathram
തിരുവനന്തപുരം : 18 വയസ്സു മുതൽ 44 വയസ്സു വരെ യുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. എന്നാൽ ഗുരുതരമായ രോഗങ്ങള്‍ ഉള്ളവർക്ക് ആയിരിക്കും മുൻഗണന.

ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണ്ണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്‌. ഐ. വി. ഇൻഫെക്ഷൻ തുട ങ്ങിയ രോഗാവസ്ഥ ഉള്ളവരും അവ യവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും ഡയാലി സിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഇരുപതോളം വിഭാഗങ്ങളില്‍ ഉള്ള വർക്കാണ് മുൻഗണന ലഭിക്കുക.

ഈ വിഭാഗങ്ങളിൽ പ്പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്ത്, വാക്‌സിൻ അനുവദിക്കുന്ന മുറക്കു സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. (പി. എൻ. എക്‌സ്. 1558/2021)

- pma

വായിക്കുക: , , , , ,

Comments Off on പതിനെട്ടു വയസ്സു മുതല്‍ 44 വരെയുള്ള വർക്ക് വാക്‌സിൻ : രജിസ്‌ട്രേഷൻ ആരംഭിച്ചു

പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2021

covid-19-test-kit-ePathram
തിരുവനന്തപുരം : മഹാരാഷ്ട്ര യിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരള ത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്.

സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനക്കു വിധേയ മാക്കു ന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്‌ മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

കൊവിഡ് വൈറസ് ബാധ ഏല്‍ക്കാതെ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണം എന്നും മുഖ്യ മന്ത്രി ഓര്‍പ്പിപ്പിച്ചു.യൂറോപ്പിലും അമേരിക്കയിലും കൊവിഡി ന്റെ രണ്ടും മൂന്നും തരംഗം ഉണ്ടായ പ്പോള്‍ കുട്ടികളെ കാര്യമായി ബാധി ച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗ വാഹകര്‍ ആയേക്കാം എന്നത് സൂക്ഷിക്കണം.

ലഘുവായ രോഗ ലക്ഷണ ങ്ങളോടെ കുട്ടികളില്‍ കൊവിഡ് വന്നു പോകും. അതിനാൽ കുട്ടി കളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്.

ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. ആരോഗ്യ വകുപ്പിലേക്ക് അതിനായി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

ഞായറാഴ്ച അർദ്ധ രാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

May 16th, 2021

logo-government-of-kerala-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയു വാനുള്ള നിയന്ത്രണ ങ്ങളുടെ ഭാഗ മായി മേയ് 23 വരെ ദീര്‍ഘിപ്പിച്ച ലോക്ക് ഡൗണ്‍ കൂടാതെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ 4 ജില്ല കളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഞായറാഴ്ച അർദ്ധ രാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. വൈറസ് വ്യാപനം തടയുവാന്‍ വേണ്ടി തീവ്ര രോഗ ബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ വഴി പ്രാവർത്തികം ആക്കുന്നത്.

ഈ ജില്ലകളുടെ അതിർത്തി അടച്ചിടും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ തുറക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കു മാത്രം യാത്രാ അനുമതി നല്‍കും. എയര്‍ പോര്‍ട്ട്, റെയിൽവേ സ്റ്റേഷന്‍ എന്നിവിട ങ്ങളിലേക്ക് യാത്ര അനുവദിക്കും.

മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോൾ പമ്പുകള്‍ എന്നിവ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം പാർസൽ, ഹോം ഡെലിവറി മാത്രമായി നിയന്ത്രിക്കും.

ഗ്രോസറി, ബേക്കറി എന്നിവ ഇടവിട്ട ദിവസ ങ്ങളിൽ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്ക് മുന്‍പായി വീടുകളില്‍ എത്തിക്കണം. ഹോം നഴ്സ്, ഇലക്ട്രീ ഷ്യന്‍, പ്ലംബര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ ലൈന്‍ പാസ്സ് വാങ്ങി യാത്ര ചെയ്യാം.

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങ ളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസ ങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും പ്രവർത്തിക്കും.

അടിയന്തര സാഹചര്യങ്ങളിള്‍ അല്ലാതെ ആരും വീടു കളിൽ നിന്ന് പുറത്തു പോകരുത്. നിയമം ലംഘി ക്കുന്ന വരെ നീരീക്ഷിക്കുവാന്‍ ഡ്രോണ്‍ പരിശോധന, ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുവാന്‍ ജിയോ ഫെന്‍സിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.  (പി. എൻ. എക്‌സ്. 1557/2021)

- pma

വായിക്കുക: , , , , , , ,

Comments Off on ഞായറാഴ്ച അർദ്ധ രാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

April 29th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : ഗവണ്മെന്റ് സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശിക്കുവാന്‍ ഇടപാടുകാര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ കൊവിഡ് നെഗറ്റീവ് റിസല്‍റ്റ് കാണിക്കണം എന്നു നിര്‍ബ്ബന്ധമാക്കി. മാത്രമല്ല രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്തവര്‍ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

72 മണിക്കൂറിനു ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്ന അല്‍ ഹൊസ്ന്‍ ആപ്പ് കൗണ്ടറില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിച്ചു ബോദ്ധ്യപ്പെടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.

ഇമിഗ്രേഷന്‍, ട്രാഫിക്ക് ഡിപ്പാര്‍ട്ട് മെന്റ്, വിവിധ മിനിസ്റ്റ്രികള്‍ തുടങ്ങി നിത്യവും ഇട പെടുന്ന സ്ഥല ങ്ങളിലാണ് ഈ കര്‍ശ്ശന നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

Comments Off on സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാന്‍ കൊവിഡ് പരിശോധനാ ഫലം വേണം 

വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍

April 26th, 2021

logo-pfizer-inc-ePathram
കൊവിഡ് വൈറസിന്ന് എതിരെ കണ്ടെത്തിയ വാക്സിൻ ഫലപദമായി ലോക രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഗുളിക രൂപത്തില്‍ വൈറസിനുള്ള മരുന്നുമായി യു. എസ്. കമ്പനി ഫൈസര്‍ എത്തുന്നു.

അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള ഫൈസര്‍ ആസ്ഥാനത്ത് കൊവിഡ് ഗുളികയുടെ പരീക്ഷണം പുരോഗമിക്കുന്നു എന്ന് പ്രമുഖ മാധ്യമം ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുപത് വയസ്സിനും അറുപതു വയസ്സി നും ഇടയില്‍ പ്രായമുള്ള അറുപതു പേരിലാണ് ഗുളിക മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വർഷം തന്നെ ഗുളിക രൂപത്തിലോ കാപ്സ്യൂൾ രൂപത്തിലോ മരുന്ന് വിപണിയില്‍ എത്തിക്കും.

- pma

വായിക്കുക: , , ,

Comments Off on വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍

Page 44 of 126« First...102030...4243444546...506070...Last »

« Previous Page« Previous « മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി
Next »Next Page » ബദർ ദിന പ്രാർത്ഥനാ സംഗമം വ്യാഴാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha