തൃശൂര്‍ : വനിതാ രോഗികൾ അടക്കമുള്ള കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരു ത്തുന്നതു മായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തി.
വനിതാ രോഗികളെ രാത്രി കാലങ്ങളിൽ സ്ഥാനം മാറ്റുന്നത് അടിയന്തര സന്ദർഭങ്ങളിൽ മാത്രം ആയിരിക്കും. പുറപ്പെട്ട രോഗി ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി എത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പു വരുത്തണം. 10 % കേസുകളില്‍ എങ്കിലും രോഗികളെ ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് അഭിപ്രായങ്ങൾ രേഖ പ്പെടുത്തും.
ആംബുലൻസ് ഡ്രൈവർ മാരുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി പോലീസ് പരിശോധന നിര്‍ബ്ബന്ധം ആക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററു കളിൽ നിയമി ക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലവും ഇത്തരത്തിൽ അന്വേഷിക്കും.
ഉത്തരവിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്ന വർക്കും ബന്ധപ്പെട്ട നിയമങ്ങൾക്ക് പുറമെ 2005 ലെ ദുരന്ത നിവാരണ നിയമ നടപടികൾ കൂടി സ്വീകരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.