ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

August 27th, 2020

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.

ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.

യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.

(പി. എൻ. എക്‌സ്. 2921/2020)

- pma

വായിക്കുക: , , , ,

Comments Off on ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട

തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

August 27th, 2020

bank-note-indian-rupee-2000-ePathram
തിരുവനന്തപുരം : ജനുവരി ഒന്നിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസ ധനം ഇതു വരെ 50000 പേർക്ക് വിതരണം ചെയ്തു. 25 കോടി രൂപ യാണ് ഇതിനായി ചെലവഴിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആവശ്യമായ രേഖ കൾ സമർപ്പിച്ചവർക്ക് ബാങ്ക് എക്കൗണ്ടി ലേക്ക് തുക ഡെപ്പോസിറ്റ് ചെയ്യുകയാണ്. ബാക്കി അപേക്ഷ കരിൽ അർഹരായവർക്ക്, അധികം വൈകാതെ തുക കൈമാറും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(പി. എൻ. എക്‌സ്. 2911/2020)

- pma

വായിക്കുക: , , ,

Comments Off on തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

August 19th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.

എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.

തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.

Image Credit : P S C

- pma

വായിക്കുക: , , , ,

Comments Off on പി. എസ്. സി പരീക്ഷ ഇനി മുതല്‍ രണ്ടു ഘട്ടങ്ങളില്‍

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

August 12th, 2020

logo-government-of-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റേഷൻ കാർഡ് ഉടമ കൾക്കും ഈ വര്‍ഷത്തെ ഓണക്കിറ്റ് നല്‍കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനം പല വ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 13 വ്യാഴാഴ്ച തുടങ്ങും.

സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമ കള്‍ക്ക് മുന്‍ ഗണനാ ക്രമ ത്തിലാണ് ഇതു നല്‍കുക. ജൂലായ് മാസ ത്തില്‍ ഏതു കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകൾ വാങ്ങേണ്ടത്.

സാധനങ്ങളുടെ ഗുണ നില വാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സംസ്ഥാനത്തെ രണ്ടായിര ത്തോളം വരുന്ന പാക്കിംഗ് കേന്ദ്ര ങ്ങളില്‍ വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അടക്ക മുള്ള വരുടെ സഹായ ത്തോടെ യാണ് ഓണ ക്കിറ്റുകള്‍ തയ്യാറാക്കുന്നത് എന്നും മുഖ്യ മന്ത്രി അറിയിച്ചു.

ഏകദേശം അഞ്ഞൂറ് രൂപ യോളം വില വരുന്ന നിത്യോപയോഗ ഭക്ഷ്യവിഭവ ങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

(പി. എൻ. എക്‌സ്. 2740/2020) 

- pma

വായിക്കുക: , , ,

Comments Off on എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

കൊവിഡ് പോരാളി കള്‍ക്ക് കൂടുതല്‍ പ്രതിഫലം

August 6th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന എന്‍. എച്ച്. എം. ജീവനക്കാരുടെ പ്രതിഫലം പരിമിതം ആയതിനാല്‍ കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്ക പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും.  ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടു ത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാദ്ധ്യതയായി അനുവദിക്കും.

kerala-government-increase-salary-to-health-workers-on-covid-19-ePathram

ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് എന്നിവരുടെ കുറഞ്ഞ വേതനം 40,000 എന്നതില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തും. 20 % റിസ്ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, ഡെന്‍റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങു ന്ന രണ്ടാം കാറ്റഗറിക്ക് 20 % റിസ്ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിലുള്ള സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമ സിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപയിൽ നിന്നും 20,000 രൂപയായി ഉയര്‍ത്തും. 25 % റിസ്ക് അലവന്‍സും അനുവദിക്കും.

ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസ വേതനത്തിനു പുറമെ 30 % റിസ്ക് അലവന്‍സ് അനു വദിക്കും.

അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും പുതുതായി നിയമിക്ക പ്പെടുന്ന എല്ലാ ജീവന ക്കാര്‍ക്കും നല്‍കും. വിവിധ രോഗങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍ത്ത് പോളിസി പാക്കേജു കള്‍ കെ. എ. എസ്. പി. സ്കീമിന്‍റെ പരിധിയില്‍ വരാത്ത ജീവന ക്കാര്‍ക്കും നല്‍കും.

കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യ മന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പോരാളി കള്‍ക്ക് കൂടുതല്‍ പ്രതിഫലം

Page 35 of 60« First...102030...3334353637...405060...Last »

« Previous Page« Previous « ബെയ്​റൂത്ത് തുറമുഖത്ത് സ്ഫോടനം : 78 മരണം
Next »Next Page » മഴ ശക്തമായി : വെള്ളപ്പൊക്ക മുന്നറിയിപ്പ്  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha