ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍

August 23rd, 2017

pinarayi-vijayan-epathram

കൊച്ചി : ലാവലിന്‍ കേസില്‍ പിണറായി അടക്കം ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതി വിധി ശരിവെച്ച് ഹൈക്കോടതി പ്രസ്താവന ഇറക്കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനായി.പിണറായിക്കെതിരെ യാതൊരു വിധ തെളിവുകളുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ സിബിഐ അപ്പീലിന് പോകുമെന്നാണ് സൂചന.

പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്.പല മന്ത്രിമാര്‍ വന്നിട്ടും പിണറായിയെ മാത്രം പ്രതിയാക്കി എന്നും കോടതി വ്യക്തമാക്കി.2013 ലാണ് പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സിബിഐ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ സിബിഐ കൊടുത്ത റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

July 24th, 2017

dileep1_epathram
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രതികാര ത്തിന്നായി ലൈംഗിക മായി ആക്രമിക്കു വാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യ മാണ് എന്നും കുറ്റ കൃത്യ ത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തു വാന്‍ കഴിയാത്തത് ജാമ്യം നിഷേധി ക്കുന്ന തിനുള്ള പ്രധാന കാരണം ആണെന്നും കോടതി.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യ ത്തില്‍ ജാമ്യം അനുവദി ക്കുവാന്‍ ആവുകയില്ലാ എന്നും കോടതി പറഞ്ഞു.

നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേ ണ്ടതുണ്ട്‌. പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും ക്രൂരമായ കുറ്റ കൃത്യ മാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസി ക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവ ത്തില്‍ എടുത്തി രുന്നു.

19 ശാസ്ത്രീയ തെളിവു കളാണ് പോലീസ് സമര്‍പ്പിച്ചത്. ജൂലായ് 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാ പേക്ഷ തള്ളിയ തോടെ യാണ് ദിലീപ്‌ ഹൈക്കോടതി യെ സമീപിച്ചത്. കേസിൽ അന്വേഷണം തുടരുക യാണ്. തെളിവു കൾ ഇനിയും കണ്ടെത്തു വാനുണ്ട്.

ഈ സാഹചര്യ ത്തിൽ ജാമ്യം അനു വദിച്ചാൽ കേസന്വേ ഷണത്തെ ബാധിക്കും എന്നീ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ കൂടുതൽ പേർ ഉണ്ടാകാം എന്ന വാദവും കോടതി അംഗീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്

June 3rd, 2017

bar

തിരുവനന്തപുരം : മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തൈനെതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്. ഈ മാസം 8ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും മദ്യവിരുദ്ധ സമിതി തീരുമാനിച്ചു. ഹൈക്കൊടതി വിധിക്കെതിരെ അപ്പീലിനു പോകാനാണ് കെസിബിസി തയ്യാറെടുക്കുന്നത്.

ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള ബാറുകള്‍ തുറക്കാനാകും.

- അവ്നി

വായിക്കുക: , ,

Comments Off on മദ്യശാലകള്‍ തുറക്കാനുള്ള നീക്കം : കെസിബിസി സുപ്രീം കോടതിയിലേക്ക്

ഫോണ്‍കെണി : ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി

April 4th, 2017

phone trap

തിരുവനന്തപുരം : മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ വിളിച്ച് കുടുക്കിയ കേസില്‍ ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി. എന്നാല്‍ ഫോണ്‍ വിളിച്ച മാധ്യമപ്രവര്‍ത്തകയും ചാനലിന്റെ ചെയര്‍മാനും കീഴടങ്ങിയിട്ടില്ല. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മുമ്പില്‍ കീഴടങ്ങിയത്.

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും കാണാനില്ലെന്ന് കാണിച്ച് ചാനല്‍ മേധാവി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , , ,

Comments Off on ഫോണ്‍കെണി : ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ കീഴടങ്ങി

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

March 14th, 2017

suni

എറണാകുളം : നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി ഹൈക്കോടതി പോലീസിനു നല്‍കി. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരായ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.

അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ പോലീസിനു ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രതീഷ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങളുടെ വ്യക്തതയ്ക്ക് പ്രതീഷിന്റെ മൊഴി അനിവാര്യമാണെന്ന് പോലീസ് പറഞ്ഞത് കോടതി ശരിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പോലീസ് തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

Page 13 of 14« First...1011121314

« Previous Page« Previous « ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്
Next »Next Page » മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha