അബുദാബി : കേരള സോഷ്യൽ സെന്റ റി നോടൊപ്പം ശക്‌തി തിയ്യ റ്റേഴ്‌സ്, മണി രംഗ് എന്നീ കൂട്ടായ്മ കള്‍ ചേർന്ന് ഒരുക്കുന്ന എട്ടാമത് അബു ദാബി കഥ കളി മഹോത്സവം ‘സീതായനം’ ഒക്ടോബർ 3, 4 , 5, (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ രാത്രി 7 മണി മുതല്‍ അബുദാബി കേരള സോഷ്യൽ സെന്റ റിൽ അരങ്ങേറും.
ബാലിവധം, രാവണ വിജയം, ശ്രീരാമ പട്ടാഭി ഷേകം, തോരണ യുദ്ധം എന്നീ നാല് രാമായണ കഥ കള്‍ ‘സീതാ യനം’ കഥകളി മഹോത്സവ ത്തിൽ അവതരിപ്പിക്കും.
ആദ്യമായിട്ടാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി ഇന്ത്യക്ക് പുറത്ത് അവ തരി പ്പിക്കുന്നത് എന്ന പ്രത്യേകതയും ‘സീതായനം’ കഥകളി മഹോത്സവ ത്തിന് സ്വന്തം എന്നും സംഘാടകര്‍ അറിയിച്ചു.
കലാമ ണ്ഡലം ഗോപി ആശാ ന്റെ നേതൃത്വ ത്തിലുള്ള അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാ ലയ ത്തിന്റെ താണ് കളി യോഗം. കലാ മണ്ഡലം ഗോപി ശ്രീരാമന്‍ ആയും, സദനം കൃഷ്ണൻ കുട്ടി ബാലി യും ഭരതനു മായും അര ങ്ങില്‍ എത്തും.
ഇവരെ കൂടാതെ കലാ മണ്ഡലം ബാല സുബ്ര ഹ്മണ്യൻ, കലാ മണ്ഡലം ചമ്പക്കര വിജയൻ, കലാ മണ്ഡലം നീരജ് തുടങ്ങി യവർ മറ്റു പ്രധാന വേഷ ങ്ങൾ കെട്ടി യാടും.
നെടുമ്പിള്ളി രാം മോഹൻ, വെങ്ങേരി നാരാ യണൻ, അഭിജിത് വർമ്മ (പാട്ട് ), കലാ മണ്ഡലം കൃഷ്ണ ദാസ്, ഉദയൻ നമ്പൂതിരി (ചെണ്ട), കലാ നിലയം മനോജ് (മദ്ദളം) തുടങ്ങി യവ രാണ് പിന്നണിയില്‍. ഡോ. പി. വേണു ഗോപാലന്‍ അരങ്ങ് പരിചയ പ്പെടുത്തും.