ജിമ്മി ജോർജ്ജ്​ സ്മാരക വോളി ബോള്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ

May 30th, 2018

jimmy-george-volley-ball-epathram

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘ ടിപ്പി ക്കുന്ന 22 ആമത് യു. എ. ഇ. എക്സ് ചേഞ്ച് – ജിമ്മി ജോര്‍ജ്ജ് സ്മാരക വോളി ബോള്‍ ടൂർണ്ണ മെന്റ് ജൂണ്‍ 3 ഞായറാഴ്ച മുതല്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബ് ഇൻ ഡോർ സ്റ്റേഡിയ ത്തിൽ തുടക്കമാവും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഇന്ത്യ, യു. എ. ഇ.,ഒമാന്‍, ഈജിപ്ത്, ലെബനാൻ, ഇറാന്‍, ഇറാഖ്, പാക്കി സ്ഥാന്‍ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള ദേശീയ – അന്തർദ്ദേശീയ വോളി ബോള്‍ താര ങ്ങള്‍ എൻ. എം. സി. ഹെൽത്ത് കെയർ, വി. പി. എസ്. ഹെൽത്ത് കെയർ, ഖാൻസ് ക്ലബ്, ഫ്രഷ് ദുബായ്, ബിൻ സുബി, ഓഷ്യൻ കിംഗ് എന്നീ പ്രമുഖ ടീമു കള്‍ ക്കായി കളത്തില്‍ ഇറങ്ങും.

ksc-uae-exchange-22-nd-jimmy-george-memorial-volley-ball-ePathram

ജൂണ്‍ 3, 4, 5, 6 തിയ്യതി കളില്‍ രണ്ടു പൂളു കളി ലായി രണ്ടു മത്സരങ്ങൾ വീതമുണ്ടായിരിക്കും. എല്ലാ ദിവസ വും രാത്രി 9 മണിക്ക് ആരം ഭി ക്കുന്ന മത്സര ങ്ങള്‍ കാണുവാന്‍ പ്രവേശനം സൗജന്യ മായി രിക്കും.

സെമി ഫൈനൽ മത്സരങ്ങൾ ജൂൺ 7 വ്യാഴാഴ്ച യും ഫൈനൽ മത്സരം ജൂൺ 8 വെള്ളി യാഴ്ച യും നടക്കും.

വിജയികള്‍ക്ക് യു. എ. ഇ. എക്സ് ചേഞ്ച് എവര്‍ റോളിംഗ് ട്രോഫി യും 20 000 ദിർഹവും സമ്മാ നിക്കും.

റണ്ണേഴ്സ്അപ്പിന്ന് അയ്യൂബ് മാസ്റ്റർ സ്മാരക റോളിംഗ് ട്രോഫി യും15 000 ദിർഹവും ലഭിക്കും. മികച്ച കളിക്കാ രൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ എന്നി വർക്കും വ്യക്തിഗത സമ്മാനങ്ങള്‍ നല്‍കും.

കെ. എസ്. സി. യുടെ സായിദ് വർഷാചരണ ത്തി ന്റെ ഭാഗ മായാണ് വോളിബോള്‍ ടൂര്‍ണ്ണ മെന്റ് എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയ ത്തില്‍ നടത്തുന്നത് എന്നും സംഘാടകര്‍ അറി യിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, മീഡിയ റിലേഷൻസ് ഡയറക്ടർ കെ. കെ. മൊയ്തീൻ കോയ, കെ. എസ്. സി പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ, ടൂര്‍ണ്ണ മെന്റ് കൺ വീനർ ടി. എം. സലിം, കോഡിനേറ്റർ ജോഷി, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ തുടങ്ങി യവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജിമ്മി ജോർജ്ജ്​ സ്മാരക വോളി ബോള്‍ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ

കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

May 22nd, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗവും ബാല വേദിയും പുനഃ സംഘടിപ്പിച്ചു.

ksc-ladies-wing-2018-geetha-jayachandran-shyni-balachandran-ePathram

വനിതാ വിഭാഗം ഭാര വാഹി കളായി ഗീത ജയ ചന്ദ്രൻ (കൺവീനർ), ഷൈനി ബാല ചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, ഷെൽമ സുരേഷ് (ജോയിന്റ് കൺ വീനർ മാർ) എന്നി വരെ തെര ഞ്ഞെ ടുത്തു. സിന്ധു ഗോവിന്ദൻ നമ്പൂതിരി, സുമ വിപിൻ എന്നിവർ സംസാരിച്ചു.

അരു ന്ധതി ബാബുരാജ് (പ്രസിഡണ്ട്), ബ്രിട്ടോ രാഗേഷ് (സെക്രട്ടറി) എന്നിവ രുടെ നേതൃത്വ ത്തില്‍ പതിനഞ്ചംഗ ബാല വേദി കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

May 8th, 2018

may-day-ePathram
അബുദാബി: കേരളാ സോഷ്യൽ സെന്റ റിൽ സാർവ്വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മാധ്യമ പ്രവർ ത്തകൻ ഹിഷാം അബ്ദുൽ സലാം മേയ് ദിന സന്ദേശം നൽകി. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബാബു വടകര, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാ വിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ്, ലോക കേരള സഭാംഗം കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്‌സ് പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, സെക്രട്ടറി സുരേഷ് പാടൂര്‍, യുവ കലാ സാഹിതി പ്രതി നിധി രാഖി രഞ്ജിത് എന്നിവര്‍ പ്രസം ഗിച്ചു.

സെന്റര്‍ കലാ വിഭാഗം അവതരിപ്പിച്ച വിവിധ പരി പാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാര വാഹികൾ

April 29th, 2018

ak-beeran-kutty-babu-vatakara-ksc-committee-2018-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. മുഖ്യ ഭാര വാഹി കളായി എ. കെ. ബീരാൻ കുട്ടി (പ്രസിഡന്‍റ്), ബാബു വടകര (വൈസ് പ്രസിഡന്‍റ്), ബിജിത്ത് കുമാർ (ജനറൽ സെക്രട്ടറി), ബഷീർ ഷംനാദ് (ട്രഷറർ) എന്നിവരാണ്.

സലിം ചോലമുഖത്ത്, വി. വി. നികേഷ്, രൂപേഷ് രാജ്, വേണു ഗോപാൽ, കണ്ണൻ ദാസ്, റഷീദ് അയിരൂർ, ഷെറിൻ വിജയൻ, ഫിറോസ് സി. എച്ച്, ജമാൽ മുക്കുതല, പ്രജീഷ്, ഹാരിസ് എന്നിവരെ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാര വാഹികൾ

ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

April 23rd, 2018

omar-sherif-short-film-silence-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ മുൻ മാനേജിംഗ് കമ്മറ്റി അംഗവും സിനിമാ പ്രവർത്ത കനു മായ ഒമർ ഷറീഫ് സംവിധാനം ചെയ്ത ‘സൈലൻസ്’ എന്ന ഹ്രസ്വ സിനിമ യുടെ പ്രദർശനവും ഓപ്പൺ ഫോറവും കെ. എസ്. സി. യിൽ സംഘടിപ്പിച്ചു.

കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി പ്രകാശ് പല്ലി ക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേ റിയൻ ഫൈസൽ ബാവ സിനിമ യെ പരിചയ പ്പെടുത്തി.

കാലം പറയേണ്ടതായ സമകാലിക രാഷ്ട്രീയം തന്മയത്വ ത്തോടെ ദൃശ്യ വല്‍ക്കരിക്കുവാന്‍ സംവിധായകന് സാധിച്ചു എന്ന് ഓപ്പൺ ഫോറ ത്തിൽ പ്രേക്ഷ കര്‍ അഭി പ്രായ പ്പെട്ടു. സംവി ധായകൻ ഒമർ ഷറീഫ് പ്രേക്ഷ കരു മായി സംവദിച്ചു.

- pma

വായിക്കുക: , ,

Comments Off on ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

Page 25 of 36« First...1020...2324252627...30...Last »

« Previous Page« Previous « കണ്ണപുരം പ്രവാസി സംഗമം ‘പെരുമ 2018’ സംഘടിപ്പിച്ചു
Next »Next Page » നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha