അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.




അബുദാബി : യു. എ. ഇ. യിലെ കണ്ണൂർ ജില്ലാ കണ്ണ പുരം മഹൽ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യുടെ സംഗമം ‘പെരുമ–2017′ സംഘടി പ്പിച്ചു. അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ മഹ്‌റൂഫ് ദാരിമി യുടെ പ്രാർത്ഥന യോടെ തുടക്കം കുറിച്ച കുടുംബ സംഗമ ത്തിൽ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നിരവധി മഹല്ല് നിവാസികൾ സംബന്ധിച്ചു.





















