ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

November 28th, 2017

supremecourt-epathram

ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.

ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.

- അവ്നി

വായിക്കുക: , , , ,

Comments Off on ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

November 27th, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : ജനുവരി മുതൽ യു. എ. ഇ. യിൽ നടപ്പി ലാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യുടെ വിശദ വിവര ങ്ങൾ പ്രതിപാദിച്ചു കൊണ്ട് പരിചയ സമ്പന്ന രായ ഓഡിറ്റ്, നികുതി മേഖല കളിലെ വിദഗ്ധർ നയി ക്കുന്ന ബോധ വത്കരണ ക്ലാസ്സ് നവംബർ 29 ബുധ നാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യൽ സെന്റ റിൽ നടക്കും.

ചെറുകിട കച്ചവട സ്ഥാപന ങ്ങൾ നടത്തുന്നവർ, അക്കൗണ്ടിംഗ് ജോലിക്കാർ, ഉപ ഭോക്താ ക്കൾ തുടങ്ങി പ്രവാസി സമൂഹ ത്തിലെ നാനാ തുറ യിലും ഉള്ള വർക്ക് വാറ്റ് നികുതി ഘടനയെ കുറിച്ചു കൂടുതൽ മനസ്സി ലാക്കും വിധ മാണ് കെ. എസ്. സി. യും ശക്തി തിയ്യ റ്റേഴ്‌സും സംയു ക്ത മായി ഈ പരിപാടി സംഘടി പ്പിക്കു ന്നത്.

 

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വാറ്റ് നികുതി ഘടന : ബോധവത്കരണ ക്ലാസ്സ് കെ. എസ്. സി. യിൽ

നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി

November 26th, 2017

uae-national-holiday-ePathram
അബുദാബി : രക്‌ത സാക്ഷി ദിനം (നവംബർ- 30), നബി ദിനം (ഡിസംബര്‍ – ഒന്ന്), ദേശീയ ദിനം (ഡിസംബര്‍- രണ്ട്) എന്നിവ പ്രമാണിച്ച് യു. എ. ഇ. യിലെ സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി ആയിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ക്ക് ഡിസംബര്‍ മൂന്ന് ഞായ റാഴ്ചയും അവധി ആയിരിക്കും. തിങ്കളാഴ്ച മുതല്‍ മാത്രമേ തുറന്നു പ്രവൃത്തി ക്കുക യുള്ളൂ.

എന്നാൽ ഡിസംബര്‍- മൂന്ന് ഞായറാഴ്ച മുതല്‍ സ്വകാര്യ മേഖല യില്‍ പ്രവൃത്തി ദിനം ആയിരിക്കും എന്ന് മനുഷ്യ വിഭവ ശേഷി, സ്വദേശി വൽക്കരണ മന്ത്രാലയം അധി കൃതർ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി

സായിദ്​ വർഷം : ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്​തു

November 23rd, 2017

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാർഷി ക ത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വർഷാ ചര ണ ത്തിന്റെ ഒൗദ്യോ ഗിക ലോഗോ പ്രകാശനം ചെയ്തു.

യു. എ. ഇ. സമൂഹ ത്തിന് ഒന്നിച്ചു കൂടുവാനും രാഷ്ട്ര ശിൽപിയെ അനു സ്മരി ക്കുവാനും ഒരു സവിശേഷ അവസര മാണ് സായിദ് സായിദ് വർഷാചരണം എന്ന് ലോഗോ പ്രകാ ശനം ചെയ്തു കൊണ്ട് അബുദാബി കിരീട അവകാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ട് ആയി ശൈഖ് സായിദ് ചുമതല ഏറ്റെടുത്ത തിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറി നാണ് ശൈഖ് ഖലീഫ, 2018 നെ സായിദ് വർഷ മായി പ്രഖ്യാ പിച്ചത്.

യു. എ. ഇ. യുടെ രൂപീകര ണത്തിൽ രാഷ്ട്ര പിതാവി ന്റെ പ്രവർത്തന ങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ, ആഗോള നേട്ട ങ്ങൾ എന്നിവ ഉയർത്തി ക്കാട്ടുക എന്ന ലക്ഷ്യ ത്തോടെ യാണ് 2018 സായിദ് വർഷം ആയി ആചരി ക്കു ന്നത്.

സായിദ് വർഷ ലോഗോയുടെ ഉപയോഗ ത്തിന് മേൽ നോട്ടം വഹി ക്കു ന്നതും അവ ഉപ യോഗി ക്കുവാ നുള്ള അനു മതി നൽകു ന്നതും ഫൗണ്ടേഴ്സ് ഒാഫീസ് ആയി രിക്കും.

സായിദ് വർഷാ ചരണ വുമായി ബന്ധപ്പെട്ട എല്ലാ ആശയ വിനിമയ ങ്ങൾക്കും ഇൗ ലോഗോ ആയി രിക്കും ഉപ യോഗിക്കുക.

സായിദ് വർഷ ആചാരണ ആഘോഷ വുമായി ബന്ധ പ്പെട്ട കാമ്പയി നുക ൾക്ക് ലോഗോ ഉപയോഗി ക്കു വാൻ എല്ലാ തദ്ദേ ശീയ സർക്കാറു കളും മാധ്യമ സ്ഥാപന ങ്ങളും ഫൗണ്ടേഴ്സ് ഒാഫീസിന്റെ അനു മതി വാങ്ങണം.

ശൈഖ് സായിദുമായി ബന്ധപ്പെട്ട എല്ലാ പരി പാടി കളും ഉന്നത ദേശീയ കമ്മിറ്റി യുടെ നിർദ്ദേ ശാനു സരണം ആസൂ ത്രണം ചെയ്യുന്ന തിനും നടപ്പിലാ ക്കുന്ന തിനും പ്രസി ഡൻ ഷ്യൽ കാര്യ മന്ത്രാ ലയം, ഫൗണ്ടേഴ്സ് ഓഫീ സി നെയാണ് ചുമതല പ്പെടുത്തി യിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on സായിദ്​ വർഷം : ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്​തു

കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി

November 22nd, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. (പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡു കള്‍ 2017 ഡിസംബര്‍ 31 നു മുന്‍പ് ഒ. സി. ഐ. (ഓവര്‍ സീസ് സിറ്റി സണ്‍ ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ആക്കി മാറ്റണം എന്ന് ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശം.

ഫീസ് നിരക്കില്ലാതെ കാര്‍ഡുകള്‍ മാറ്റി വാങ്ങു വാനുള്ള തിയ്യതി ഇനിയും നീട്ടി നല്‍കില്ല എന്ന് ബന്ധ പ്പെട്ട അഥോ റിറ്റി തീരു മാനി ച്ചിട്ടുണ്ട് എന്നും ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

abudhabi-indian-embassy-warning-to-holders-of-hand-written-pio-card-ePathram

ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പ്

ഡിസംബര്‍ 31- നു ശേഷം പുതിയ ഒ. സി. ഐ. കാര്‍ഡിന് അപേക്ഷി ക്കുവാൻ 275 യു. എസ്. ഡോളര്‍ (ഏകദേശം 1010 ദിര്‍ഹം) ഫീസ് നൽകേ ണ്ടി വരും.

കൈയ്യക്ഷര ത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ ഡു കളു മായി പോകു ന്നവരെ ഇന്ത്യന്‍ ഇമി ഗ്രേഷന്‍ കൗണ്ട റില്‍ തടയു കയും തിരി ച്ചയ ക്കു കയും ചെയ്യും എന്നും എംബസ്സി മുന്നറി യിപ്പ് നൽകുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി

Page 126 of 165« First...102030...124125126127128...140150160...Last »

« Previous Page« Previous « എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ
Next »Next Page » സെന്റ് ജോർജ്ജ് ഓർത്ത ഡോക്‌സ് കത്തീ ഡ്രലിൽ കൊയ്ത്തുൽസവം വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha