അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോത്സവം ഫെബ്രുവരി 9,10,11(വ്യാഴം വെള്ളി ശനി) എന്നീ മൂന്നു ദിവസ ങ്ങളിലായി നടക്കും.
വ്യാഴം രാത്രി 7 മണിക്ക് പണ്ഡിറ്റ് രമേഷ് നാരായ ണ ന്റെയും ശ്രീദേവി ഉണ്ണി യുടെയും നേതൃത്വ ത്തിൽ മഹാ രാജ സ്വാതി തിരു നാൾ സംഗീത നൃത്തോത്സവ ത്തോടെ യാണു യുവ ജനോ ത്സവത്തിനു തിരശ്ശീല ഉയരുക.
സംഗീത നൃത്ത കലാ മൽസര ങ്ങൾ പ്രത്യേകം തയ്യാ റാക്കിയ വിവിധ വേദി കളി ലാ യാണു നടക്കുക.
പ്രായ ത്തിന്റെ അടിസ്ഥാ നത്തില്‍ നാലു ഗ്രൂപ്പു കളി ലായി ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് എന്നീ മല്‍സര ങ്ങള് നടക്കും.
ഒരാൾക്കു പരമാവധി അഞ്ച് ഇന ങ്ങളിൽ മത്സ രിക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭി ക്കുന്ന വർക്കു യഥാ ക്രമം 5, 3, 1 എന്നിങ്ങനെ പോയിന്റ് നൽകും.
വ്യക്തി ഗത മത്സര ങ്ങളിലെ കൂടുതൽ പോയിന്റു കളും ശാസ്ത്രീയ നൃത്ത ത്തിലെ സമ്മാനവും കലാ തിലകമോ പ്രതിഭയോ ആയി തെരഞ്ഞെടു ക്കുവാൻ പരിഗണിക്കും. ഒൻപതു വയസ്സിനു മുകളി ലുള്ള കുട്ടി കളുടെ മത്സര ത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വർക്കു വ്യക്തി ഗത പുരസ്കാരം ശ്രീദേവി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും.
വിധി നിര്‍ണ്ണയത്തിനായി നാട്ടില്‍ നിന്നുള്ള പ്രഗല്ഭര് എത്തും എന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽനിന്നുള്ള മുന്നൂറോളം വിദ്യാ ര്‍ത്ഥി കള്‍ ഈ വര്‍ഷം മല്‍സര രംഗത്തുണ്ടാവും എന്നു സംഘാടകര്‍ അറി യിച്ചു.