അബുദാബി : മുസ്സഫ യിലെ അബു ദാബി മല യാളി സമാജ ത്തിൽ വിപുല മായ പരി പാടി കളോടെ സംഘടിപ്പിച്ച കേരളോൽ സവ ത്തിനു സമാപന മായി. സമാജ ത്തിന്റെ പുതിയ കെട്ടിട ത്തില്‍ നടത്തുന്ന ആദ്യ കേരളോത്സവ മാ ണിത്. സമാജം പ്രവർ ത്തന ങ്ങളുടെ ധന ശേഖ രണാർ ത്ഥം രണ്ടു ദിവസ ങ്ങളിലായി നടത്തിയ കേരളോത്സവ ത്തിന്റെ പ്രധാന ആകർഷണം നാടൻ ഭക്ഷ്യ വിഭവ ങ്ങളായിരുന്നു.
മലയാളി സമാജം വനിതാ വിഭാഗം, സമാജം ബാല വേദി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്., സോഷ്യൽ ഫോറം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, കല അബു ദാബി, സേവനം അബു ദാബി തുടങ്ങിയ കൂട്ടായ്മ കളുടെ യും വിവിധ റസ്റ്റോ റന്റ് ഗ്രൂപ്പു കളു ടെയും 14 തട്ടു കട കളാണ് സമാജം അങ്കണത്തിൽ സജ്ജീ കരി ച്ചിരു ന്നത്. ഗാനമേള, മിമിക്‌സ് പരേഡ്, വിവിധ നൃത്ത നൃത്യ ങ്ങളും അടക്കം ആകർഷ കങ്ങ ളായ വിനോദ പരി പാടി കളും അരങ്ങേറി.
അഞ്ചു ദിർഹ ത്തിന്റെ പ്രവേശന കൂപ്പണിന്റെ നറുക്കെ ടുപ്പി ലൂടെ ഒന്നാം സമ്മാന മായി റെനോ കാറും (കൂപ്പൺ നമ്പർ : 12999) മറ്റു അന്‍പതു പേര്‍ക്ക് വില പിടി പ്പുള്ള സമ്മാന ങ്ങളും നല്‍കി. നറുക്കെടുപ്പിനും കലാ പരിപാടി കൾക്കും സമാജം ഭാര വാഹി കൾ നേതൃത്വം നൽകി.