അബുദാബി : സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടന്‍ അബു ദാബി യിലെ നാടക പ്രേമികൾക്ക് വേറിട്ട അനു ഭവ മായി.
മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലായ സംഭ വ ങ്ങൾ കോർ ത്തി ണക്കി യാണ് മുസഫ യിലെ മലയാളി സമാജ ത്തിൽ കല അബു ദാബി അവത രിപ്പിച്ച കേര ളീയം എന്ന പരി പാടി യിൽ സന്തോഷ് കീഴാറ്റൂ രിന്റെ പെൺ നടന്‍ അരങ്ങേ റിയത്.
സ്ത്രീകൾ അരങ്ങിൽ എത്താൻ മടിച്ചിരുന്ന കാലത്ത് സ്ത്രീകളെ വെല്ലുന്ന രീതിയിൽ പെൺ വേഷം കെട്ടി യാടിയ ഓച്ചിറ വേലുക്കുട്ടി എന്ന നടന്റെ ആത്മ സംഘർഷ ങ്ങളാണ് പെൺ നടൻ എന്ന ഒറ്റയാൾ നാടക ത്തി ലൂടെ പകർത്തി എഴുതി യിരി ക്കുന്നത്.
അരങ്ങിലുള്ളത് സ്ത്രീയോ പുരുഷനോ എന്ന് പ്രേക്ഷ കർക്ക് തിരിച്ച റി യുവാൻ കഴിയാത്ത വിധ ത്തിൽ ആയി രുന്നു വേലു ക്കുട്ടി യുടെ സ്ത്രീ കഥാ പാത്ര ങ്ങൾ അരങ്ങത്ത് നിറഞ്ഞാടിയത്. ഈ കഥാ പാത്ര ങ്ങൾ വേലു ക്കുട്ടി ആശാന്റെ ജീവിത ത്തെ എത്ര ത്തോളം സ്വാധീനി ച്ചിരുന്നു എന്നത് പെൺ നടനി ലൂടെ വ്യക്ത മാകുന്നു.
ഒന്നേ കാൽ മണി ക്കൂർ ദൈർഘ്യ മുള്ള നാടക ത്തി ലൂടെ വാസ വദത്ത, സീത, കർണ്ണൻ തുട ങ്ങിയ നിര വധി കഥാ പാത്ര ങ്ങളെ അരങ്ങി ലേക്ക് എത്തിച്ചു.
മാത്രമല്ല, പെൺ വേഷം കെട്ടി അരങ്ങിൽ തിളങ്ങിയവർ വ്യക്തി ജീവിത ത്തില്‍ നേരിട്ട ദുരന്ത ങ്ങളും നാടകം വരച്ചു കാട്ടി. ഒരായുഷ്കാലം മുഴുവൻ പെൺ നട നായി അഭിനയിച്ച നാടക ക്കാര ന്റെ ജീവിതം നാടക മാക്കി സംവി ധാനം നിർവ്വ ഹിച്ചത് സന്തോഷ് കീഴാറ്റൂർ തന്നെ യാണ്.
മലയാള ചലച്ചിത്ര വേദി യിൽ തന്റേതായ ഒരിടം കണ്ടെ ത്തിയ അഭി നേതാവ് കൂടി യായ സന്തോഷ് കീഴാറ്റൂർ, വർഷം, വിക്രമാദിത്യൻ, എന്നും എപ്പോഴും, ലോഹം, പത്തേമാരി തുടങ്ങി പുലി മുരുകൻ വരെയുള്ള സിനിമ കളിൽ ശ്രദ്ധേയ മായ വേഷ ങ്ങൾ ചെയ്തു.
കല അബുദാബി യുടെ പുരസ്‌കാരം പ്രസിഡന്റ് സുരേഷ് പയ്യന്നൂർ, സെക്രട്ടറി അനിൽ കർത്ത, പുലി മുരുകൻ അസിസ്റ്റന്റ് ഡയരക്ടറും കലയുടെ പ്രവർത്ത കനു മായ ധനഞ്ജയ് ശങ്കർ എന്നിവർ ചേർന്ന് സമ്മാ നിച്ചു.
കല അബു ദാബി യുവ ജനോ ത്സവ വിജയി കൾക്കും നാടക സംഘ ത്തിലും ചടങ്ങിൽ ട്രോഫി കൾ സമ്മാനിച്ചു.